ആരോഗ്യ വകുപ്പിൽ നിന്ന് 385 ഡോക്ടർമാരെ പിരിച്ചുവിടുന്നു . ഹെൽത്ത് ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ് അടക്കം മറ്റ് വിഭാഗങ്ങളിലെ 47 ജീവനക്കാരെയും പിരിച്ചു വിടാൻ തീരുമാനിച്ചു . അനധികൃത അവധിയിൽ പോയവർക്ക് എതിരെ ആണ് നടപടി .

ഇവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ പലവട്ടം അവസരം നൽകിയിരുന്നു എങ്കിലും അത് ഉപയോഗപ്പെടുത്തിയില്ല.തുടർന്നാണ് പിരിച്ചുവിടൽ നടപടികളിലേക്ക് കടന്നത്.ഇതുപോലെ അനധികൃതമായി ജോലിക്ക് ഹാജരാകാതെ ഇരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു