കൊച്ചി: ശബരിമല കർമസമിതി 2019 ജനുവരി രണ്ട്‌, മൂന്ന്‌ ദിവസങ്ങളിൽ നടത്തിയ ഹർത്താലിൽ നശിപ്പിക്കപ്പെട്ട പൊതു , സ്വകാര്യ സ്വത്തുക്കളുടെ നഷ്‌ടം കണക്കാക്കാൻ കമ്മീഷണറെ നിയമിക്കുമെന്ന്‌ ഹൈക്കോടതി. അക്രമങ്ങളിലെ നഷ്ടം കണക്കുകൂട്ടി ഇരകൾക്ക് നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നിരവധി  പൊതു-സ്വകാര്യ സ്വത്തുക്കളും കെഎസ്ആർടിസി ബസുകളും അന്ന്‌ നശിപ്പിക്കപ്പെട്ടിരുന്നു. ക്ലെയിം കമ്മീഷണർ രൂപീകരണം സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാൻ രജിസ്ട്രിക്ക് കോടതി നിർദേശം നൽകി.