കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം. ആക്രമണത്തിനു പിന്നിൽ സിപിഎമ്മെന്ന് ലീഗ് ആരോപിച്ചു. കുരിയാടിത്താഴെ കണ്ണങ്കണ്ടി കുഞ്ഞുമുഹമ്മദിൻ്റെ വീടിൻ്റെ ജനൽ ചില്ലുകളും വാഹനത്തിൻ്റെ  ചില്ലുകളും തകർത്തു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. സ്ഥാനാർത്ഥി ഉൾപ്പെടെ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. യുഡിഎഫ് പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നും പരാതിയുണ്ട്.