Asianet News MalayalamAsianet News Malayalam

അമിതവേഗം, ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം

കാലിഫോർണിയയിലെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്.

malayali Family of 4 dies in tragic Pleasanton crash on Foothill Road california
Author
First Published Apr 26, 2024, 12:23 PM IST

പ്ലസന്‍റൺ: യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.  മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.

കാലിഫോർണിയയിലെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്.  അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിന് പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു.  സംഭവത്തിൽ  സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക്  പുറത്തുവിടുമെന്ന് പ്ലസന്റൺ പൊലീസ് അറിയിച്ചു.

തരുൺ ജോർജും കുടുംബവും സഞ്ചരിച്ചിരുന്നത് ഇലക്ട്രിക് കാറിലാണ്. വാഹനമോടിച്ചിരുന്ന തരുൺ മദ്യപിച്ചിരുന്നതായി കരുതുന്നില്ലെന്നും അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കുട്ടികൾ യൂണിഫൈഡ് സ്കൂളിലെ വിദ്യാർത്ഥികളാണ്.  അപകടവിവരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിച്ചിക്കാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

Read More :  രാജ്യം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്, ഫാസിസ്റ്റ് സർക്കാരിനെ താഴെയിറക്കണം; സതീശൻ

Follow Us:
Download App:
  • android
  • ios