തിരുവനന്തപുരം: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി സംസ്ഥാന സർക്കാർ 1600 രൂപ അനുവദിച്ചു. ഇതിൽ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്.

നിലവിലിരിക്കുന്ന സാഹചര്യത്തിൽ പാചക തൊഴിലാളികൾ അനുഭവിക്കുന്ന വിഷമതകൾ മനസ്സിലാക്കിയിട്ടാണ് സംസ്ഥാന വിഹിതമായ 400 രൂപയ്ക്ക് പുറമേ 600 രൂപ അധികമായി കൊവിഡ് കാലത്തേക്ക് മാത്രമായി അനുവദിക്കാൻ തീരുമാനിച്ചത്.