ഏറെ ഞെട്ടിക്കുന്ന ദൃശ്യമാണിത്. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് കുട്ടിയെ എറിയുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നതൊന്നും വ്യക്തമല്ല

കൊച്ചി: കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്.

ഏറെ ഞെട്ടിക്കുന്ന ദൃശ്യമാണിത്. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് കുട്ടിയെ എറിയുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നതൊന്നും വ്യക്തമല്ല. ഇന്നലെ ജനിച്ച കുഞ്ഞാണിത് എന്നാണ് സൂചന. 

കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റില്‍ താമസക്കാര്‍ ആരുമില്ലെന്നാണ് അറിയുന്നത്. പുറത്തുനിന്ന് ആരെങ്കിലും വന്നാണോ ഇത് ചെയ്തത് എന്നാണിപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. 

വാര്‍ത്തകളും വിശദാംശങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates

Also Read:- പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു