തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഇതുവരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 3130 നാമനിര്‍ദ്ദേശ പത്രികകള്‍  നിരസിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. 

477 പത്രികകളാണ് മുനിസിപ്പാലിറ്റികളില്‍ നിരസിച്ചത്. ആറ് കോര്‍പ്പറേഷനുകളിലായി 121 പത്രികകളും നിരസിച്ച എന്നാൽ ഈ കണക്കുകൾ അന്തിമമല്ലെന്നും ജില്ലകളിൽ നിന്നുള്ള പൂർണ വിവരങ്ങൾ ക്രോഡീകരിച്ചതിന് ശേഷമേ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ചിഹ്നം അനുവദിക്കുന്നതിനുള്ള പാർട്ടി ഭാരവാഹികളുടെ കത്ത് മറ്റന്നാൾ വൈകിട്ട് മൂന്ന് മണിക്കുമുന്പ് സമർപ്പിച്ചാൽ മതിയാകുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.