Malayalam News Live : ജോഷിമഠിന് സമീപം ജ്യോതിർമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷം

malayalam live News Update on  10 th January 2023

ജോഷിമഠിന് സമീപം ജ്യോതിർമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷം. ജലവൈദ്യുതപദ്ധതിക്കെതിരെ പ്രതിഷേധം ശക്തം
 
10:39 AM IST

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 
ആശുപത്രി കാന്‍റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്‍റീൻ അടപ്പിച്ചു. കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. 

10:38 AM IST

നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ലഹരിക്കടത്ത്, ഇടപെട്ട് സിപിഎം

ആലപ്പുഴയിലെ   സി പി എം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ  കടത്തിയ സംഭവത്തിൽ  പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. വിഷയം ചര്ച്ച ചെയ്യാന്‍ ഇന്നുച്ചക്ക് ശേഷം  സിപിഎമ്മിന്‍റെ  അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമം മന്ത്രിയുമായ സജി ചെറിയാനും യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകിട്ട്  ചേർന്ന  ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍  നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.

10:38 AM IST

'നോട്ടീസ് നല്‍കിയിട്ടും പണമടച്ചില്ല'; താരസംഘടന 'അമ്മ' ജിഎസ്‍ടി അടയ്ക്കാനുളളത് 4.36 കോടി

താരസംഘടനയായ അമ്മ ജിഎസ്‍ടി ഇനത്തില്‍ അടയ്ക്കാനുളളത് 4 കോടി 36 ലക്ഷം രൂപയെന്ന് ജിഎസ്‍ടി ഇന്‍റലിജന്‍സ് വിഭാഗം. പണം അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും ഇതുവരെ സംഘടന പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കാരണം കാണിക്കൽ നോട്ടീസ് നല്‍കാനാണ് ജിഎസ്ടി വകുപ്പിന്‍റെ നീക്കം. 

10:37 AM IST

കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി

 കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിലാണ് രാവിലെ മുതൽ പൊളിച്ചുനീക്കൽ നടപടികളാരംഭിച്ചത്. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാർക്കിങ് പ്ലാസ നിർമാണത്തിനായി ഒഴിപ്പിച്ച വ്യാപാരികളാണ് റോഡരികിൽ കടമുറികൾ നിർമിച്ചത്. മൂന്ന് കടമുറികളാണുണ്ടായിരുന്നത്. ഇത് മൂന്നും പൊളിച്ച് നീക്കി. 

8:01 AM IST

ഭൂമി വിണ്ടുകീറിയ ജോഷിമഠിൽ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

ഭൂമി വിണ്ടുകീറിയ ജോഷിമഠിൽ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം. 1191 പേരെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കണ്ടെത്തി നൽകിയതായും ജില്ല ഭരണകൂടം പുറത്ത് വിട്ട പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. 2,65,000 രൂപയാണ് ആദ്യഘട്ടത്തിൽ അടിയന്തര ധനസഹായമായി നൽകിയത്. 

8:00 AM IST

'ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ല', കൂടുതൽ ഇഷ്ടം എംഎൽഎയായുള്ള സേവനം' -പ്രതാപൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ടിഎൻ പ്രതാപൻ എംപി. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'എംപിയായി പ്രവർത്തിച്ച കാലത്തേക്കാൾ എംഎൽഎയായി പ്രവർത്തിച്ച കാലമാണ് കൂടുതൽ ജനങ്ങളെ സേവിക്കാനായത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്നെ മത്സരസ്ഥാനത്ത് നിന്നും മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃശൂരിൽ നല്ല പകരക്കാരന്‍റെ പേര് തന്റെ മനസിലുണ്ട്. പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാൻഡായതിനാൽ പറയുന്നില്ല'. ആ സന്ദർഭത്തിൽ നേതൃത്വം തന്നോട് ആരാഞ്ഞാൽ മനസിലുള്ള 'വിന്നിംഗ് കാൻഡിഡേറ്റിന്റെ' പേര്  അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

10:39 AM IST:

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 
ആശുപത്രി കാന്‍റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്‍റീൻ അടപ്പിച്ചു. കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. 

10:38 AM IST:

ആലപ്പുഴയിലെ   സി പി എം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ  കടത്തിയ സംഭവത്തിൽ  പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. വിഷയം ചര്ച്ച ചെയ്യാന്‍ ഇന്നുച്ചക്ക് ശേഷം  സിപിഎമ്മിന്‍റെ  അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമം മന്ത്രിയുമായ സജി ചെറിയാനും യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകിട്ട്  ചേർന്ന  ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍  നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.

10:38 AM IST:

താരസംഘടനയായ അമ്മ ജിഎസ്‍ടി ഇനത്തില്‍ അടയ്ക്കാനുളളത് 4 കോടി 36 ലക്ഷം രൂപയെന്ന് ജിഎസ്‍ടി ഇന്‍റലിജന്‍സ് വിഭാഗം. പണം അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും ഇതുവരെ സംഘടന പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കാരണം കാണിക്കൽ നോട്ടീസ് നല്‍കാനാണ് ജിഎസ്ടി വകുപ്പിന്‍റെ നീക്കം. 

10:37 AM IST:

 കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിലാണ് രാവിലെ മുതൽ പൊളിച്ചുനീക്കൽ നടപടികളാരംഭിച്ചത്. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാർക്കിങ് പ്ലാസ നിർമാണത്തിനായി ഒഴിപ്പിച്ച വ്യാപാരികളാണ് റോഡരികിൽ കടമുറികൾ നിർമിച്ചത്. മൂന്ന് കടമുറികളാണുണ്ടായിരുന്നത്. ഇത് മൂന്നും പൊളിച്ച് നീക്കി. 

8:01 AM IST:

ഭൂമി വിണ്ടുകീറിയ ജോഷിമഠിൽ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം. 1191 പേരെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കണ്ടെത്തി നൽകിയതായും ജില്ല ഭരണകൂടം പുറത്ത് വിട്ട പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. 2,65,000 രൂപയാണ് ആദ്യഘട്ടത്തിൽ അടിയന്തര ധനസഹായമായി നൽകിയത്. 

8:00 AM IST: