തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരിൽ 110 പേർക്ക് കൊവിഡ് പോസിറ്റീവ്.165പേരെ പരിശോധിച്ചപ്പോഴാണ് 110 പേർക്ക് പോസിറ്റീവായത്. കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്‍നങ്ങളില്ലാത്ത 88 പേരെ കമ്പനി വക ഹോസ്റ്റലിലും രോഗലക്ഷണമുള്ള 22 പേരെ സിഎഫ്എല്‍റ്റിസിയിലും മാറ്റി. 95 പുരുഷന്മാര്‍ക്കും 15 സ്‍ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.