Malayalam News Highlights: ആദായ നികുതി നോട്ടീസുകൾക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

news in malayalam live updates kgn

ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രതിഷേധം ഇന്ന്. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ ധർണ. 1823 കോടി അടയ്ക്കാനുള്ള നിർദേശം ചട്ടലംഘനമെന്ന് കാട്ടി അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ ഉന്നയിക്കാൻ കോൺഗ്രസ്. 30 വർഷം മുൻപുള്ള നികുതി മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ ചോദ്യം ഉന്നയിക്കും.

10:46 AM IST

യുവാവ് മുങ്ങി മരിച്ചു

എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 
വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്‌.

10:46 AM IST

ആത്മഹത്യ ചെയ്തു

കഴുത്തിൽ മുറിവേൽപ്പിച്ച്  ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം കത്തിയെടുത്ത് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 
 
10:45 AM IST

റീലുണ്ടാക്കാൻ അറ്റകൈ പ്രയോഗം, അറസ്റ്റ്

ദില്ലിയിൽ റീലുണ്ടാക്കാൻ പോലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. ഒരാളെ അറസ്റ്റ് ചെയ്തു. നിഹാൽ വിഹാർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്.

10:44 AM IST

സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്നും  സ്ഫോടകവസ്തു ശേഖരം പിടികൂടി. ക്വാറിയിൽ പോലീസ് നടത്തിയ  പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തു. ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് ഡിറ്റണേറ്റര്‍, സേഫ്റ്റി ഫ്യൂസ് എന്നിവ ഇവിടെ നിന്നും പിടികൂടി.

10:43 AM IST

ആത്മഹത്യ

യുവതിക്ക് ഒപ്പം താമസിച്ചു വന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കടമ്പനാടാണ് സംഭവം. കുണ്ടോംവെട്ടത്തു സ്വദേശി റേഷൻ കട ലൈസൻസിയുമായ ജോൺ ജേക്കബ് (47) ആണ് മരിച്ചത്. ആരോഗ്യവകുപ്പ് ജീവനക്കാരിയായ യുവതിക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.

10:43 AM IST

ആന പശുവിന്റെ നടുവൊടിച്ചു

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു. സിങ്ക്കണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ്  ആക്രമിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ആന വരുന്നത് കണ്ടു സരസമ്മ ഓടി രക്ഷപ്പെട്ടു, ആനയുടെ ആക്രമണത്തിൽ പശുവിന്റെ നടുവൊടിഞ്ഞു.

10:42 AM IST

സത്യേന്ദ്ര ജെയിനിനെതിരെ സിബിഐ അന്വേഷണം

ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. മുൻ മന്ത്രി സത്യേന്ദ്ര ജയിനെതിരെ പുതിയ കേസിൽ സിബിഐ അന്വേഷണം തുടങ്ങി. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാൻ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ജയിൻ ജയിൽ മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദ്ര ജയിൻ ജയിലിലാണ്.

10:38 AM IST

രാഷ്ട്രീയമില്ല?

പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് നിഗമനം. കസ്റ്റഡിയിൽ ഉള്ളത് ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണ്. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയെന്നാണ് സൂചന. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.

10:38 AM IST

'വിദേശ രാജ്യങ്ങൾ ഇടപെടേണ്ട'

കെജ്രിവാളിൻറെ അറസ്റ്റിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയങ്ങൾ പരിഹരിച്ചാൽ മതിയെന്നും ജഗദീപ് ധൻകർ പറഞ്ഞു.

10:37 AM IST

2 പന്നികളെ വെടിവച്ചു കൊന്നു

പാലക്കാട് കുഴൽമന്ദത്ത് വയോധികയെ കാട്ടുപന്നി കടിച്ചു മുറിച്ച സംഭവത്തിൽ 2 പന്നികളെ വെടിവച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ചത്. പുലർച്ചെ മൂന്നരയ്ക്കാണ് വെടിവെച്ചത്.

10:36 AM IST

കുമാരസ്വാമി മണ്ഡ്യയിൽ ജനവിധി തേടും

എച്ച് ഡി കുമാരസ്വാമി ലോക്സഭാ സ്ഥാനാർത്ഥിയാകും. ക‍ര്‍ണാടകത്തിലെ മണ്ഡ്യയിൽ നിന്നും ജനവിധി തേടും. മണ്ഡ്യയിൽ സിറ്റിംഗ് എംപിയും നടിയുമായ സുമലതയ്ക്ക് ഇക്കുറി സീറ്റ് നൽകിയില്ല. ഹാസനിൽ പ്രജ്വൽ രേവണ്ണയും കോലാർ സീറ്റിൽ എം മല്ലേഷ് ബാബുവും മത്സരിക്കും. 3 ഇടത്താണ് ജെഡിഎസ് മത്സരിക്കുന്നത്.

10:46 AM IST:

എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 
വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്‌.

10:46 AM IST:

കഴുത്തിൽ മുറിവേൽപ്പിച്ച്  ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം കത്തിയെടുത്ത് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 
 
10:45 AM IST:

ദില്ലിയിൽ റീലുണ്ടാക്കാൻ പോലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. ഒരാളെ അറസ്റ്റ് ചെയ്തു. നിഹാൽ വിഹാർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്.

10:44 AM IST:

മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്നും  സ്ഫോടകവസ്തു ശേഖരം പിടികൂടി. ക്വാറിയിൽ പോലീസ് നടത്തിയ  പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തു. ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് ഡിറ്റണേറ്റര്‍, സേഫ്റ്റി ഫ്യൂസ് എന്നിവ ഇവിടെ നിന്നും പിടികൂടി.

10:43 AM IST:

യുവതിക്ക് ഒപ്പം താമസിച്ചു വന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കടമ്പനാടാണ് സംഭവം. കുണ്ടോംവെട്ടത്തു സ്വദേശി റേഷൻ കട ലൈസൻസിയുമായ ജോൺ ജേക്കബ് (47) ആണ് മരിച്ചത്. ആരോഗ്യവകുപ്പ് ജീവനക്കാരിയായ യുവതിക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.

10:43 AM IST:

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു. സിങ്ക്കണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ്  ആക്രമിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ആന വരുന്നത് കണ്ടു സരസമ്മ ഓടി രക്ഷപ്പെട്ടു, ആനയുടെ ആക്രമണത്തിൽ പശുവിന്റെ നടുവൊടിഞ്ഞു.

10:42 AM IST:

ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. മുൻ മന്ത്രി സത്യേന്ദ്ര ജയിനെതിരെ പുതിയ കേസിൽ സിബിഐ അന്വേഷണം തുടങ്ങി. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാൻ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ജയിൻ ജയിൽ മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദ്ര ജയിൻ ജയിലിലാണ്.

10:38 AM IST:

പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് നിഗമനം. കസ്റ്റഡിയിൽ ഉള്ളത് ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണ്. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയെന്നാണ് സൂചന. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.

10:38 AM IST:

കെജ്രിവാളിൻറെ അറസ്റ്റിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയങ്ങൾ പരിഹരിച്ചാൽ മതിയെന്നും ജഗദീപ് ധൻകർ പറഞ്ഞു.

10:37 AM IST:

പാലക്കാട് കുഴൽമന്ദത്ത് വയോധികയെ കാട്ടുപന്നി കടിച്ചു മുറിച്ച സംഭവത്തിൽ 2 പന്നികളെ വെടിവച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ചത്. പുലർച്ചെ മൂന്നരയ്ക്കാണ് വെടിവെച്ചത്.

10:36 AM IST: