മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കിട്ടി. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പുതുക്കുറിച്ചി സ്വദേശി ജോണി (50)ന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടാവുന്നത്. നേരത്തെ സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ നിലനിന്നിരുന്നു. 

പാർക്ക് ചെയ്തിരുന്ന കാറിൽ ട്രക്ക് ഇടിച്ചുകയറി 3 കുട്ടികളടക്കം 10 പേർ മരിച്ചു; നാല് പേരുടെ നില ​ഗുരുതരം

https://www.youtube.com/watch?v=rtJerlRgC2s&t=3s