ആലപ്പുഴ: ആലപ്പുഴ തുറവൂർ താലൂക്ക് ആശൂപത്രിയിൽ ട്രൂനാറ്റ് പരിശോധനാ യന്ത്രം ഇറക്കാന്‍ സിഐടിയു പ്രവര്‍ത്തകര്‍ വന്‍ തുക ആവശ്യപ്പെട്ടെന്ന് പരാതി. ട്രൂനാറ്റ് പരിശോധനാ ലാബ് സജ്ജമാക്കാൻ കൊണ്ടുവന്ന മെഷീൻ ഇറക്കാനാണ് സിഐടിയു അമിത കൂലി ആവശ്യപ്പെട്ടത്. 

യന്ത്രം ഇറക്കാന്‍ 16,000 രൂപ ആണ് സിഐടിയു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. 9000 രൂപ കൊടുക്കാമെന്ന്  ആശുപത്രി അധികൃതർ പറഞ്ഞിട്ടും തയ്യാറായില്ലെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും നഴ്സുമാരും അടങ്ങുന്ന സംഘമാണ് മെഷീൻ ആശുപത്രിയുടെ ഒന്നാം നിലയിൽ എത്തിച്ചത്.