ഒരു കാഴ്ചക്കാരനെഴുതിയത് 'ഞാന്‍. എന്‍റെ സ്വപ്ന ജോലി കണ്ടെത്തി' എന്നായിരുന്നു.
മറ്റ് വാഹനങ്ങളെ പോലെയല്ല വിമാനങ്ങള്‍. അവ ആകാശത്ത് വട്ടമിട്ട് പറക്കുന്നതിനാല്‍ സുരക്ഷയും അല്പം കൂടുതാണ്. വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പും പറന്നുയരുന്നതിന് മുമ്പും ആകാശത്ത് പക്ഷികളെ സാന്നിധ്യം പോലും വിമാനത്തിന് സഹിക്കില്ല. ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ പ്രശ്നമുണ്ട്. വിമാനങ്ങളും പക്ഷികളുമായുള്ള കൂട്ടിയിടി ഒഴിവാക്കുകയാണ് ഇതിനായി വിമാനത്താവളങ്ങള്‍ ചെയ്യുന്നത്. ചെറിയ പക്ഷികളുമായുള്ള കൂട്ടിയിടി അത്ര പ്രശ്മല്ലെങ്കിലും വലിയ പക്ഷികളുമായുള്ള കൂട്ടിയിടി അപകട സാധ്യതകള്‍ ഉയര്‍ത്തുന്നു. 2017 -ൽ ഒരു എയർഏഷ്യ വിമാനം പക്ഷിക്കൂട്ടവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് റൂട്ട് മാറ്റി അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നിരുന്നു.
വിമാനങ്ങള്‍ പറന്നുയരുന്ന വേളയിലും തിരിച്ചിറങ്ങുന്ന വേളയിലും വിമാനത്താവളങ്ങള്‍ക്ക് സമീപത്തെ പക്ഷികളെ ഓടിക്കാനായി എല്ലാ വിമാനത്താവളങ്ങളും വിവിധ മാര്‍ഗ്ഗങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ പടക്കം പൊട്ടിച്ചാണ് പക്ഷികളെ ഓടിക്കുന്നത്. ഇത്തരത്തില്‍ വിമാനത്തില്‍ നിന്നും ചിത്രീകരിച്ച ഒരു ജീവനക്കാരന്‍ പക്ഷികള്‍ക്ക് നേരെ പടക്കം പൊട്ടിച്ച് എറിയുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.'മുംബൈ വിമാനത്താവളം റൺവേയിൽ നിന്ന് പക്ഷികളെ ഭയപ്പെടുത്താൻ വായുവിലേക്ക് പടക്കം എറിയാൻ ആളുകളെ നിയമിക്കുന്നുവെന്ന രസകരമായ വസ്തുത ഇന്നാണ് ഞാന്‍ അറിഞ്ഞത്.' എന്ന കുറിപ്പോടെ Akshay1989 ഉപയോക്താവ് റെഡ്ഡിറ്റിലാണ് വീഡിയോ പങ്കുവച്ചത്. ഒരു കാഴ്ചക്കാരനെഴുതിയത് 'ഞാന്‍. എന്‍റെ സ്വപ്ന ജോലി കണ്ടെത്തി' എന്നായിരുന്നു. 'അവസാനം എന്‍റെ കൂട്ടുകാരന് അവന്‍റെ സ്വപ്ന ജോലി ലഭിക്കും.' മറ്റൊരു കാഴ്ചക്കാരനെഴുതി.
വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍
ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളും പക്ഷികളെ ഓടിക്കാന്‍ ഇത്തരത്തില്‍ പല മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. യുഎസ്എയിലെ സാൾട്ട് ലേക്ക് സിറ്റി ഇൻ്റർനാഷണൽ എയർപോർട്ടിൽ വിമാനത്താവളത്തിന് സമീപമുള്ള ഗള്‍ പക്ഷിയുടെ എണ്ണം നിയന്ത്രിക്കാന്‍ പന്നികളെ തുറന്ന് വിടുന്നു. ഈ പക്ഷികള്‍ മണ്ണില്‍ കൂട് കൂട്ടിയാണ് മുട്ടയിടുന്നത്. സൗത്ത് വെസ്റ്റ് ഫ്ലോറിഡ ഇൻ്റർനാഷണൽ എയർപോർട്ട് റൺവേയിൽ നിന്ന് ഹെറോണുകളേയും ഈഗ്രേറ്റുകളേയും തുരത്താൻ ബോർഡർ കോളി എന്ന പട്ടികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ഫ്രാൻസിലെ ലൂർദ്-താർബ്സ്-പൈറനീസ് വിമാനത്താവളം റാപ്ടറുകളെ ഭയപ്പെടുത്താൻ വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ചു. ആംസ്റ്റർഡാം എയർപോർട്ട് ഷിഫോൾ, ഇസ്താംബുൾ എയർപോർട്ട് എന്നിവ പോലുള്ള മറ്റ് ചില വിമാനത്താവളങ്ങൾ വലിയ പക്ഷിക്കൂട്ടങ്ങളുടെ ചലനം ട്രാക്കുചെയ്യുന്നതിന് വിപുലമായ റഡാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. എയർപോർട്ടുകളുടെ ഏതാനും മൈലുകൾക്കുള്ളിൽ ആട്ടിൻകൂട്ടത്തെ കണ്ടാൽ ഉടനെ എയർ പീരങ്കികൾ സജീവമാക്കുന്നു.
മൃഗങ്ങൾക്കും വഴി നടക്കണം; ഹൈവേ പൂട്ടിയിട്ട് വാഹനങ്ങള്‍ തടഞ്ഞ് ലൊസാഞ്ചലസ്
