Asianet News MalayalamAsianet News Malayalam

അടിയന്തരഘട്ടങ്ങളില്‍ അഭിഭാഷകര്‍ക്ക് യാത്രാനുമതി നല്‍കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കേന്ദ്രസര്‍ക്കാരാണ് ഗൈഡ്‍ ലൈന്‍ നിശ്ചയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

petiton demanding travel permission for advocate
Author
Trivandrum, First Published Apr 21, 2020, 11:39 AM IST

കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ഹർജി നൽകിയത്. കേന്ദ്രസര്‍ക്കാരാണ് ഗൈഡ്‍ ലൈന്‍ നിശ്ചയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും നടപ്പിലാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം തേടി.

അതേസമയം ലോക്ക് ഡൗൺ ഇളവിന്‍റെ രണ്ടാം ദിനമായ ഇന്ന് പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കാട്ടുപാതകളിലും ഇടവഴിയിലും വാഹനപരിശോധന കർശനമാക്കും. ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഹോട്ട്‍സ്‍പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇറങ്ങാന്‍ അനുമതി. അതേസമയം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി ലോക്ക് ഡൗൺ ഇളവുകളിൽ ചില ജില്ലാ ഭരണകൂടങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios