Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ രാഷ്ട്രീയ വക്താവോ? സർക്കാരിന് കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ സമ്മതം വേണ്ട-കുഞ്ഞാലിക്കുട്ടി

'രാഷ്ട്രീയ വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. നിരന്തരം പത്രസമ്മേളനം വിളിക്കുന്നു. ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോവാം, അതിന് ഗവർണറുടെ സമ്മതം ആവശ്യമില്ല'

pk kunhalikutty respond about kerala governor-government conflit
Author
Malappuram, First Published Jan 17, 2020, 11:22 AM IST

മലപ്പുറം: സംസ്ഥാനത്ത് ഗവര്‍ണര്‍  രാഷ്ട്രീയ വക്താവിനെ പോലെ പെരുമാറുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. 'പൗരത്വ പ്രതിഷേധമോ വാർഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഗവർണറുടെ ഇടപെടൽ. രാഷ്ട്രീയ വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. നിരന്തരം പത്രസമ്മേളനം വിളിക്കുന്നു'. ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോവാം, അതിന് ഗവർണറുടെ സമ്മതം ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

രാഷ്ട്രത്തിന്റെ അധിപർ ജനങ്ങളാണ്. പൗരത്വവിഷയത്തില്‍ പഞ്ചാബ് ഗവൺമെന്‍റടക്കം കോടതിയിൽ പോവുകയാണ്, അത് പാടില്ലെന്ന് അവിടത്തെ ഗവർണർക്ക് പറയാനാവില്ല. സർക്കാരാണ് തീരുമാനമെടുക്കണ്ടത്, ഗവർണറല്ല. സർക്കാരും ജനങ്ങളുമാണ് അധിപര്‍. വിഷയം സർക്കാർ ഇടപെട്ട് തന്നെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

"ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ തന്നെ"; വിട്ടുവീഴ്ചക്കില്ലാതെ ഗവര്‍ണര്‍

പ്രശ്നധിഷ്ഠിത വിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാമെന്ന് ഡിവൈഎഫ്ഐയും യൂത്ത് ലീഗും ഒരുമിച്ചുള്ള കണ്ണൂരില്‍ സമരം സംഘടിപ്പിച്ചതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 'പൗരത്വ പ്രതിഷേധത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇടതു മുന്നണി തുനിയരുത്.  കേന്ദ്രത്തിൽ കോൺഗ്രസ്സാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കേരളത്തിൽ മാത്രം പ്രതിഷേധിച്ച് ചാമ്പ്യന്മാരാവാൻ ഇടതുമുന്നണി നോക്കണ്ട, രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാൽ ഇടത് പക്ഷത്തിന് തന്നെ വീഴ്ച പറ്റും. എന്‍പിആറിനെയും എന്‍ആര്‍സിയെയും കുറിച്ച് ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വ്യത്യസ്ഥ അഭിപ്രായങ്ങൾ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കി'.  ഗവൺമെന്റിന്റെ നിലപാട് എന്താണെന്ന് കോടതിയിൽ പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios