തിരുവനന്തപുരം: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് സംഘം ചന്ദ്രിക ഓഫീസിൽ പരിശോധന നടത്തിയതെന്ന് പറഞ്ഞ അദ്ദേഹം, അത് ചന്ദ്രിക ദിനപ്പത്രത്തിന് എതിരായ നടപടിയല്ലെന്നും വ്യക്തമാക്കി.

ചന്ദ്രികയുടെ ഓഫിസ് പരിശോധനയിൽ 34 രേഖകളും ഒരു സിഡിയും കണ്ടെടുത്തുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അഴിമതിപ്പണം സംബന്ധിച്ച അന്വേഷണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടി നൽകാൻ എഴുന്നേറ്റ ഇബ്രാഹിംകുഞ്ഞ് തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് ചന്ദ്രിക ദിനപ്പത്രത്തിന്റെ ക്യാംപെയ്നിന്റെ ഭാഗമായ പണമാണെന്ന് വിശദീകരിച്ചു. തന്റെ അക്കൗണ്ടുമായി ഈ പണത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.