തിരുവനന്തപുരം: കേരള ടെക്നിക്കൽ സർവ്വകലാശാലക്ക് കീഴിലെ 18 കോളേജുകളിൽ പുതിയ കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ. മാനദണ്ഡങ്ങൾ പാലിക്കാത്ത കോളേജുകൾക്ക് അംഗീകാരം നൽകരുതെന്ന ടെക്നിക്കൽ സർവ്വകലാശാലയുടെ വാദം അംഗീകരിച്ചാണ് നടപടി.

ഇതോടെ ഈ വർഷം പുതിയ കോഴ്സുകളിലേക്ക് 18 കോളേജുകൾക്ക് വിദ്യാർത്ഥി പ്രവേശനം നടത്താനാകില്ല. ഈ കോളേജുകൾക്ക് എഐസിടിഇ അംഗീകാരം നൽകിയിരുന്നു. അത് ചോദ്യം ചെയ്തായിരുന്നു കേരള ടെക്നിക‌കൽ സർവ്വകലാശാല സുപ്രീംകോടതിയെ സമീപിച്ചത്.