Asianet News MalayalamAsianet News Malayalam

കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ഇന്ത്യയുടെ കാര്യം കഷ്ടം; കേന്ദ്ര പാക്കേജിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

ബദ്ധനാടകം പോലെയാണ് കേന്ദ്ര ധനമന്ത്രി കാര്യങ്ങൾ പറയുന്നതെന്ന് തോമസ് ഐസക്ക്

thomas isaac respond to central government package
Author
Trivandrum, First Published May 14, 2020, 9:12 PM IST

തിരുവനന്തപുരം: കേന്ദ്ര പാക്കേജിന്‍റെ രണ്ടാംഘട്ട പ്രഖ്യാപനത്തിനെതിരെയും രൂക്ഷ വിമർശനവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.സംസ്ഥാനങ്ങൾക്ക് ഒന്നും നൽകിയില്ലെന്നും ഇങ്ങനെ പോയാൽ പല സംസ്ഥാനങ്ങളും പ്രതിസന്ധിയിലായി അടച്ചിടേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു. അബദ്ധനാടകം പോലെയാണ് കേന്ദ്ര ധനമന്ത്രി കാര്യങ്ങൾ പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം പോലും വർധിപ്പിച്ചിട്ടില്ലെന്നും ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഇന്ത്യയുടെ കാര്യം കഷ്ടമാണെന്നും തോമസ് ഐസക് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളെ അവഗണിക്കുന്നു എന്ന പരാതി ഒഴിവാക്കാനാണ് രണ്ടാം പ്രഖ്യാപനത്തിലൂടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ശ്രമിച്ചത്. പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുള്ള തൊഴിൽ കോഡ് ബില്ലിന്‍റെ പരിധിയിൽ അതിഥി തൊഴിലാളികളും വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം കടങ്ങൾ എഴുതി തള്ളുന്നതുൾപ്പടെ കര്‍ഷകര്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും ധനമന്ത്രിയിൽ നിന്നും ഉണ്ടായില്ല.

ഖനികൾ ഉൾപ്പടെയുള്ള അപകട മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഇൻഷുറന്‍സ്, സ്ത്രീകൾക്ക് രാത്രി കാലങ്ങളിലും സുരക്ഷിതമായി തൊഴിലെടുക്കാൻ അവകാശം, ദേശീയ അടിസ്ഥാനത്തിൽ എല്ലാവര്‍ക്കും തുല്ല്യമായ മിനിമം കൂലി.
പത്തു തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങൾ ഇഎസ്ഐ പരിധിയിൽ. ഇതിനായുള്ള ബില്ല് പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. 


 

 

Follow Us:
Download App:
  • android
  • ios