തൃശ്ശൂര്‍: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 22 നായ്ക്കള്‍ സേനയുടെ ഭാഗമായി. പത്താമത് ബാച്ച് ഡോഗ് സ്ക്വാഡ്  9 മാസത്തെ പരിശീലനത്തിനൊടുവിലാണ് പുറത്തിറങ്ങിയത്. ട്രാക്കര്‍ വിഭാഗത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അഞ്ച് ബെല്‍ജിയന്‍ മെലനോയ് നായ്ക്കള്‍, സ്ഫോടക വസ്തുകള്‍ മണത്ത് കണ്ടുപിടിക്കുന്നതിന് പരിശീലനം ലഭിച്ച അഞ്ച് ബീഗിള്‍ നായ്ക്കള്‍. ഇതാദ്യമായാണ് ഇവ രണ്ടും സേനയുടെ ഭാഗമാകുന്നത്  

ഇവര്‍ക്ക് പറുമെ 44 ഹാന്‍ഡ് ലര്‍മാരുടെയും പരിശീലനം പൂര്‍ത്തിയായി. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പാസിങ് ഔട്ട് പരേഡ് ഉണ്ടായില്ല.  കന്നി , ചിപ്പിപ്പാറ,  എന്നീ ഇന്ത്യന്‍ ബ്രീഡുകളില്‍പ്പെട്ട ആറ് നായ്ക്കളും, ലാബ്രോഡര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട് ആറ് നായക്കളും കൂട്ടത്തിലുണ്ട്.  ജനുവരിയിലായിരുന്നു പരിശീലനം ആരംഭിച്ചത്. നിലിവല്‍ പതിനഞ്ച് നായക്കളുടെ പരിശീലനം തുടരുകയാണ്. ഇതുവരെ പൊലീസ് അക്കാദമിയിലെ ഡോഗ് ട്രെയ്നിങ് സ്കൂളില്‍ നിന്നും 155 നായക്കാളാണ് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടുള്ളത്.