ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് 2390 അടിയിലെത്തി. 2390.85 അടിയിൽ എത്തിയാൽ ബ്ലൂ അലർട് പ്രഖ്യാപിക്കും. അണക്കെട്ടിലെ അനുവദനീയ സംഭരണ ശേഷി 2403 അടിയാണ്

ജലനിരപ്പ് നേരിയ തോതിൽ ആണ് ഉയരുന്നതെന്നും നിലവിൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടവും കെ എസ് ഇ ബി യും പറയുന്നത്