കൽപ്പറ്റ: തദ്ദേശ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വയനാട്ടിലും എൽഡിഎഫിൽ തർക്കം. ജില്ലാ പഞ്ചായത്തിലെ മേപ്പാടി ഡി വിഷനുമായി ബന്ധപ്പെട്ടാണ് തർക്കം. എൽജെഡിയും, സിപിഐയും മേപ്പാടി സീറ്റിനായി രംഗത്ത് വന്നതോടെയാണിത്. മുന്നണിയിൽ പുതിയ കക്ഷികൾ വന്നപ്പോഴുണ്ടായ സ്വഭാവിക പ്രശ്നങ്ങൾ മാത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. തർക്കത്തെ തുടർന്ന് ജില്ലാ പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിൽ  നാമനിർദ്ദേശ പത്രിക ഇന്ന്  സമർപ്പിക്കില്ല. മറ്റുള്ള ഡിവിഷനുകളിലെ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും.