അബാദ് ബില്‍ഡേഴ്‍സ്; വിശ്വസ്തതയുടെ രാജശില്‍പ്പി

First Published 1, Jun 2017, 3:52 PM IST
Abad builders projects handover
Highlights

 

കൊച്ചി കടവന്ത്രയിലെ അബാദ് നൈറ്റ്സ്ബ്രിഡ്‍ജ് എന്ന അപ്പാര്‍ട്‍മെന്‍റിന്‍റെ നിര്‍മ്മാണം 2014 സെപ്‍തംബറിലാണ് തുടങ്ങുന്നത്. 2017 മെയിലായിരുന്നു ഉദ്ഘാടനം. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍  പറഞ്ഞ തീയ്യതിക്കും ഒരു മാസം മുമ്പേ താക്കോല്‍ കൈമാറി അബാദ് ഗ്രൂപ്പ് ഉപഭോക്താക്കളെ സന്തോഷിപ്പിച്ചു.

64.5 സെന്‍റില്‍ വിശാലമായ ഇടത്തിലാണ് അപ്‍പാര്‍ട്ട് മെന്‍റ് സ്ഥിതി ചെയ്യുന്നത്. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് നൈറ്റ്സ്ബ്രിഡ്‍ജിന്‍റെ ഓരോ ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. മാക്സിമം ക്രോസ് വെന്‍റിലേഷനും ഒപ്റ്റിമം സ്പെയിസും ശുദ്ധ വായുവിന്‍റെയും സൂര്യപ്രകാശത്തിന്‍റെയും ലഭ്യത ഓരോവീടുകളിലും ഉറപ്പുവരുത്തുന്നു. ഇതിനകത്തുള്ള ഓരോ വീടുകള്‍ക്കും അത്യാധുനിക സൗകര്യങ്ങള്‍ക്കൊപ്പം സ്വകാര്യതയും ഉറപ്പാക്കുന്ന വിധത്തില്‍ വില്ലാമെന്‍റ് ശൈലിയിലാണ് കെട്ടിടത്തിന്‍റെ രൂപകല്‍പ്പന. ഓരോ അപ്പാര്‍ട്ട്മെന്‍റിനും പൊതുചുമരുകള്‍ ഇല്ല എന്നതും അതിനാല്‍ ഓരോന്നും തികച്ചും വ്യത്യസ്ത ഭവനങ്ങളാണ് എന്നതുമാണ് വില്ലാമെന്‍റ് ശൈലിയുടെ പ്രത്യേകത.

സ്വിമ്മിംഗ് പൂളോടു കൂടിയ ടെറസ് പ്രദേശത്തെ മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാന്‍ വേദിയൊരുക്കുന്നു. ജാക്വിസി സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്സ് പ്ലേ ഏരിയ, പാര്‍ട്ടികള്‍ നടത്താനുള്ള പ്രത്യേക ഇടങ്ങള്‍ തുടങ്ങിയവയെല്ലാം ടെറസിലുണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ കൊച്ചിക്കായലിന്‍റെ മനോഹരദൃശ്യം കാണാം. നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ്, സുഖപ്രദമായ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 2ബിഎച്ച്കെ, 3 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്‍റുകളാണ് അബാദ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അബാദിന്‍റെ മനോഹരമായ മറ്റൊരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റാണ് കൊച്ചി പനമ്പിള്ളി നഗറിലെ അബാദ് ഇക്ബാന. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഇക്ബാനയുടെ രൂപകല്‍പ്പന ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ്. പരമ്പരാഗത രീതിയിലുള്ള ജാപ്പനീസ് പുഷ്പലങ്കാരമാണ് ഇക്ബാന എന്നറിയപ്പെടുന്നത്. പ്രകൃതിയുടെ പ്രശാന്തതയുമായി ചേര്‍ന്നു നില്‍ക്കുന്നതാവാണം മനുഷ്യന്‍റെ വാസസ്ഥാനം എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ഇക്ബാനയുടെ രൂപകല്‍പ്പന.

വെറുമൊരു റസിഡന്‍ഷ്യല്‍ ടവറല്ല അബാദ് ഇക്ബാന. നഗരത്തിരക്കിനിടയിലും സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും ഒപ്പം ശാന്തിയും സമാധാനവും നിറഞ്ഞ വീടാണ്. കൊച്ചിയിലെ റെസിഡന്‍ഷ്യല്‍ ഹബ്ബുകളിലെ പ്രധാന ഇടമായ പനമ്പിള്ളി നഗറിലെ ഈ അപ്പാര്‍ട്ട്മെന്‍റിലും 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാര്‍ട്ട്മെന്‍റുകളാണുള്ളത്. വിശാലമായ പാര്‍ക്കിംഗ് ഏരിയയും ഡ്രൈവ് വേകളുമാണ് ഈ അബാദ് അപ്പാര്‍ട്ട്മെന്‍റുകളുടെയൊക്കെ പൊതുസവിശേഷത.

 

കൊച്ചിയുടെ വിവിധ ഇടങ്ങളില്‍ അബാദിന്‍റെ നേതൃത്വത്തില്‍ ഉണിച്ചിറയിലെ ഒയാസിസ്, മരടിലെ ഗോള്‍ഡന്‍ ഓക്ക്, ആലുവയിലെ സ്പ്രിംഗ് ഫീല്‍ഡ് ഗാര്‍ഡന്‍ വില്ലാസ്, വാരിയം റോഡിലെ മേഫയര്‍ തുടങ്ങിയ ലക്ഷ്വറി പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. നൈറ്റ്സ് ബ്രിഡ്ജിനും ഇഖ്ബാനയ്ക്കും സമാനമായ രീതിയില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ധൃതഗതിയിലാണ് ഇവയുടെയും നിര്‍മ്മാണം പുരോഗമിക്കുന്നത്. പറഞ്ഞ തീയ്യതിക്കും മുമ്പേ ഇവയുടെയും താക്കോലുകള്‍ കൈമാറുമെന്നാണ് പ്രതീക്ഷ. 

അബാദ് പ്രൊജക്ടുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് വിളിക്കുക 9895633333

 

loader