കേന്ദ്ര ധനകാര്യ മന്ത്രാലയം 46, 715 രൂപ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നു എന്നുപറഞ്ഞാണ് സന്ദേശം

ദില്ലി: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രാജ്യത്ത് പുരോഗമിക്കുകയാണ്. പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ട് എന്നതിനാല്‍ ഇക്കാലയളവില്‍ സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മേല്‍ നിയന്ത്രണമുണ്ട്. എന്നിട്ടും പ്രചരിക്കുന്ന ഒരു സന്ദേശത്തിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

സാമ്പത്തിക പരാധീനത പരിഹരിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം 46,715 രൂപ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നു എന്നുപറഞ്ഞാണ് സന്ദേശം വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുന്നത്. ഒരു ലിങ്കും സന്ദേശത്തിനൊപ്പം കാണാം. ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് വ്യക്തിവിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ സാമ്പത്തിക സഹായം കിട്ടും എന്ന് വൈറല്‍ സന്ദേശത്തില്‍ പറയുന്നു. 

Scroll to load tweet…

വസ്‌തുത

പ്രചരിക്കുന്നത് വ്യാജ മെസേജാണ് എന്നതാണ് യാഥാര്‍ഥ്യം. ധനകാര്യ മന്ത്രാലയം 46,715 രൂപയുടെ സാമ്പത്തിക സഹായം എല്ലാ പൗരന്‍മാര്‍ക്കും പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം എക്‌സിലൂടെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ വസ്‌തുത പിഐബി ഫാക്ട് ചെക്ക് മുമ്പും പൊതുജനങ്ങളെ അറിയിച്ചിരുന്നു.

Read more: കോണ്‍ഗ്രസിനായി അല്ലു അര്‍ജുന്‍ പ്രചാരണത്തിനിറങ്ങിയോ? വീഡിയോയുടെ സത്യം- Fact Check 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം