ലോക ആന ദിനത്തില്‍ കുട്ടിയാനകളുടെ വീഡിയോ വൈറലാകുന്നു. വിവിധ സ്ഥലങ്ങളില്‍ കുട്ടിയാനകള്‍ കളിക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. ആര്‍ക്കും ഇഷ്ടം തോന്നുന്ന വീഡിയോകളാണ് മൃഗസ്‌നേഹികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ആനക്കുട്ടി വാഴക്കുല കൊണ്ട് കളിക്കുന്നതും നദിയിലെ ഒഴുക്കില്‍പ്പെട്ട മനുഷ്യനെ രക്ഷിക്കുന്നതും അടക്കമുള്ള വീഡിയോകള്‍ നിരവധി പേരാണ് കണ്ടത്. ആനകളുടെ സംരക്ഷണത്തിന് ലോകമാകെ കൈകോര്‍ക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ അന്താരാഷ്ട്ര ആന ദിനം ആചരിക്കുന്നത്.