കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ വസ്ത്ര വ്യാപാരശാലയായ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ അടച്ചിടും.  മാര്‍ച്ച് 21 മുതൽ 31 വരെ ആണ് താൽക്കാലികമായി അടച്ചിടുന്നത്. ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയായ ബീന കണ്ണൻ  തന്‍റെ സമൂഹമാധ്യമ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

എല്ലാവരും സുരക്ഷിതരും ആരോഗ്യമുള്ളവരും ആയിരിക്കാനും എന്നും ബീന കണ്ണന്‍ പറഞ്ഞു. എല്ലാവരുടേയും സുരക്ഷയെ കരുതിയാണ് കൊച്ചിയിലേയും കോട്ടയത്തേയും കടകൾ 31 വരെ അടച്ചിടാൻ തീരുമാനിച്ചത്.

സമൂഹത്തിൽ വൈറസ് പടരാതിരിക്കാൻ എല്ലാവരും വീടുകളിൽ സുരക്ഷിതമായിരിക്കാനും ബീന കണ്ണൻ വീഡിയയിലൂടെ പറഞ്ഞു.