ലോക്ക്ഡൗണ്‍ കാലമാണ്,  പ്ലേ സ്കൂളുകൾ ഒക്കെ അടച്ചു. വീട്ടിലെ കുസ്യതി കുരുന്നുകളെ പഠിപ്പിക്കുന്നതും പരിചരിക്കുന്നതുമാണ് അമ്മമാർ നേരിടുന്ന വെല്ലുവിളി. ടാ ഇങ്ങോട്ട് വാടാ എന്ന് പറഞ്ഞ് വിളിച്ചാൽ അങ്ങോട്ട് ഓടുന്ന കുട്ടിക്കുരുന്നുകളാണ് കൂടുതലും. ഈ സമയത്ത് ഇവരെ പഠിപ്പിക്കാൻ പല വഴികളാണ് അമ്മമാർ തന്നെ കണ്ടുപിടിക്കുന്നത്. അത്തരത്തിൽ ഒരമ്മ കണ്ടെത്തിയ രസകരമായ വഴിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ദുബായിലെ ജെംസ് ഹെറിറ്റേജ് ഇന്ത്യൻ സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് നാരുൺ. ലോക്ക് ഡൗണിൽ പുസ്തകം നോക്കി പഠിക്കാനൊന്നും നാരുണിനെ കിട്ടില്ലാ. കളികൾക്കിടയിൽ തോന്നിയാൽ പഠിക്കും. അക്ഷരങ്ങളും അക്കങ്ങളും എല്ലാം പഠിക്കേണ്ട സമയമായതിനാൽ തന്നെ നാരുണിന്റെ അമ്മ ജ്യോതി ഒരു വഴി കണ്ടു. വീടിന് ചുറ്റം അക്ഷരങ്ങളും സഖ്യകളുമൊക്കെയായി ഒരു കളിക്കളം തന്നെ തീർത്തു. അങ്ങനെ നാരുണിന് കളിയോടൊപ്പം പഠനവും വീട്ടിൽ ഒരുങ്ങി. ലോക്ക് ഡൗണിൽ കുട്ടികളെ  രസകരമായി പഠിപ്പിക്കാൻ പറ്റുന്ന ഈ പുതുവഴി വൈറലാണ്. 

"