ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി  റോബര്‍ട്ട്  പാറ്റിന്‍സണിനെ തെരഞ്ഞെടുത്തു. വെറുതേയല്ല കേട്ടോ, മുഖത്തെ ചില അളവുകള്‍ പരിശോധിച്ചാണ്  'ട്വിലൈറ്റ്' നായകൻ റോബര്‍ട്ട് പാറ്റിന്‍സണ്‍ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായത്. 

 

33കാരനായ  റോബര്‍ട്ടിന്‍റെ കണ്ണുകള്‍, പുരികം,  മൂക്ക്, ചുണ്ട് തുടങ്ങിയവയുടെ അളവുകളും ആകൃതിയും ഭംഗിയും പരിശോധിച്ചാണ് റോബര്‍ട്ടിനെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി തെരഞ്ഞെടുത്തത്. 

ഒരാളുടെ ഭംഗി നിര്‍ണ്ണയിക്കുന്നതില്‍ ചില അളവുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അവയുടെ അടിസ്ഥാനത്തിലാണ് റോബര്‍ട്ട് ഈ തലക്കെട്ടിന് അര്‍ഹനായത്. ആ സമവാക്യപ്രകാരം റോബര്‍ട്ട്  92.15 ശതമാനം സുന്ദരനാണെന്നാണ്. ഡെയ്ലി മെയിലാമ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.