തിമിംഗലത്തിന്‍റെ ഛര്‍ദ്ദിലിന് കോടികളാണ് വില. കാര്യം ഇതാണ്.  തിമിംഗലം ഛര്‍ദ്ദിക്കുമ്പോള്‍ കിട്ടുന്ന മെഴുകുപോലുളള വസ്തുവാണ് ആമ്പര്‍ഗ്രിസ്. വിലയോ കോടികളും.  പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആമ്പർഗ്രിസ് ഉപയോഗിക്കുന്നത്. 

സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടന്ന് ഒടുവിൽ തീരത്തടിയും.  എന്നാല്‍ തിമിംഗലം ഇതു ഛര്‍ദിക്കുകയല്ലെന്നും വിസര്‍ജനം വഴിയാണ് ഇതു പുറത്തെത്തുന്നതെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. വിപണിയിൽ ഇപ്പോള്‍ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണ് ആമ്പര്‍ഗ്രിസ്.