Asianet News MalayalamAsianet News Malayalam

വിവാഹത്തിന് മുമ്പ് അഴകളവ് മാറ്റാന്‍ ശസ്ത്രക്രിയ; യുവതിക്ക് ദാരുണമരണം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയകളില്‍ ഏറ്റവും അപകടകാരിയായാണ് ഇതിനെ കണക്കാക്കുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് കൊഴുപ്പ് ശേഖരിച്ച്, അത് നിതംബത്തില്‍ കുത്തിവച്ചാണ് ശസ്ത്രക്രിയ നടത്തുക. പല കേസുകളിലും ശസ്ത്രക്രിയയ്ക്ക് ശേഷം നിതംബത്തില്‍ മുറിവുകള്‍ പ്രത്യക്ഷപ്പെടുകയും അത് പഴുത്ത് ഗുരുതരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യാറുണ്ട്

woman died while undergoing butt lift surgery
Author
İstanbul, First Published Feb 16, 2020, 6:49 PM IST

വിവാഹത്തിന് മുമ്പായി അഴകളവ് മാറ്റുന്നതിന് കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ദാരുണമരണം. യു.കെ സ്വദേശിനിയായ മെലിസ കേര്‍ എന്ന മുപ്പത്തിയൊന്നുകാരിക്കാണ് ശസ്ത്രക്രിയയ്ക്കിടെ തന്നെ ജീവന്‍ നഷ്ടമായത്. 

യുകെയില്‍ സൈക്കോളജിസ്റ്റായിരുന്നു മെലിസ. പങ്കാളിയായ സ്‌കൈ ബെര്‍ച്ചുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് നിതംബത്തിന്റെ വലിപ്പവും അഴകും കൂട്ടാനുള്ള 'ബട്ട് ലിഫ്റ്റ് സര്‍ജറി' നടത്താന്‍ മെലിസ തീരുമാനിക്കുന്നത്. യു.കെയില്‍ ഇത്തരം കോസ്‌മെറ്റിക് ശസ്ത്രക്രിയകളുടെ ചെലവ് ഭാരിച്ചതാണ്. അതിനാല്‍ത്തന്നെ ഇസ്താംബൂൡല ഒരാശുപത്രിയാണ് മെലീസ ഇതിനായി തെരഞ്ഞെടുത്തത്. 

എന്നാല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ പോലുമായില്ല, അതിന് മുമ്പേ മെലീസയ്ക്ക് ജീവന്‍ നഷ്ടമായി. ശസ്ത്രക്രിയ നടക്കുന്നതിനിടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലൊന്നില്‍ ബ്ലോക്ക് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. സംഭവം മെലീസയുടെ ഇരട്ട-സഹോദരിയും പങ്കാളിയും സ്ഥിരീകരിച്ചിട്ടുണ്ട്.   

'ബട്ട് ലിഫ്റ്റ് സര്‍ജറി'യെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമായല്ല. തുര്‍ക്കിയില്‍ തന്നെ 2018 ആഗസ്റ്റിലും സമാനമായ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും യു.കെ സ്വദേശിനിയാണ് മരിച്ചത്. തുര്‍ക്കിയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുമായി 'ബട്ട് ലിഫ്റ്റ് സര്‍ജറി'യെത്തുടര്‍ന്ന് നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയകളില്‍ ഏറ്റവും അപകടകാരിയായാണ് ഇതിനെ കണക്കാക്കുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് കൊഴുപ്പ് ശേഖരിച്ച്, അത് നിതംബത്തില്‍ കുത്തിവച്ചാണ് ശസ്ത്രക്രിയ നടത്തുക. പല കേസുകളിലും ശസ്ത്രക്രിയയ്ക്ക് ശേഷം നിതംബത്തില്‍ മുറിവുകള്‍ പ്രത്യക്ഷപ്പെടുകയും അത് പഴുത്ത് ഗുരുതരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യാറുണ്ട്. വളരെ സൂക്ഷ്മതയോടും വൃത്തിയോടും കൂടി പ്രഗത്ഭരായ ആളുകള്‍ ചെയ്യേണ്ട ഒന്ന്, ചിലവ് കുറച്ച് അതിനനുസരിച്ച് നിലവാരവും കുറച്ച് ചെയ്യുമ്പോഴാണ് ഇത്രമാത്രം അപകടകരമായ സാഹചര്യങ്ങളുണ്ടാകുന്നത്. 

Follow Us:
Download App:
  • android
  • ios