Asianet News MalayalamAsianet News Malayalam

ഇടുക്കി ബാലഗ്രാമിൽ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

ബാലഗ്രാമിൽ ഏലക്കാടിനുള്ളിലെ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ലോക്ഡൗൺ സാഹചര്യത്തിൽ വിൽപന നടത്തുവാനായി വ്യാജമദ്യം നിർമ്മിക്കുന്ന കേന്ദ്രമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. 
 

country liquor center was found and destroyed in Idukki Balagram
Author
Kerala, First Published May 5, 2021, 10:43 PM IST

ഇടുക്കി: ബാലഗ്രാമിൽ ഏലക്കാടിനുള്ളിലെ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ലോക്ഡൗൺ സാഹചര്യത്തിൽ വിൽപന നടത്തുവാനായി വ്യാജമദ്യം നിർമ്മിക്കുന്ന കേന്ദ്രമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. 

കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു. നെടുങ്കണ്ടം ബാലഗ്രാമിൽ  669 നമ്പർ ബ്ലോക്കിലെ  ഏലത്തോട്ടത്തിന് നടുവിലാണ് ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിർമ്മിക്കുന്ന ചാരായം ബാറുകളും ബിവറേജുകളും അടഞ്ഞ സാഹചര്യം മുതലെടുത്ത് വിൽപന നടത്താനായിരുന്നു പദ്ധതി. 

ഏലതോട്ടത്തിലെ പണിക്കാരന്റെ നേതൃത്വത്തിലാണ് ചാരായം നിർമ്മിക്കുന്നതിനായി ഒരുക്കങ്ങൾ നടത്തിയത്. ഇയാൾ ഓടി രക്ഷപെട്ടതിനാൽ പിടികൂടുവാനായില്ല. ചാരായ നിർമ്മാണത്തിനായ് തയ്യാറാക്കി വെച്ചിരുന്ന കോടയും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.തോട്ടത്തിലെ പണിക്കാരനായ ബാലഗ്രാം  കണ്ണങ്കരയിൽ രാജപ്പൻ്റെ പേരിൽ കേസെടുത്തു.

Follow Us:
Download App:
  • android
  • ios