Asianet News MalayalamAsianet News Malayalam

'നാടിന് ഉപകാരമാകട്ടെ'; പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഇരുനില വീട് വിട്ടു നല്‍കി യുവാവ്

കരാറടിസ്ഥാനത്തില്‍ വീടുകളും കെട്ടിടങ്ങളും നിര്‍മിച്ച് നല്‍കുന്ന ജോലി ചെയ്യുന്ന രമേശന്‍റെ പ്രധാന സമ്പാദ്യമാണ് ഈ വീട്. 

CPM worker donate his home for PHC
Author
Panoor, First Published Nov 12, 2019, 12:05 PM IST

പാനൂര്‍: പ്രാഥമിക ആരോഗ്യം കേന്ദ്രത്തിനായി ഇരുനില വീട് വിട്ടു നല്‍കി യുവാവ്. കരിയാട് പുനത്തില്‍ രമേശനാണ് വീട് വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കരിയാട് മേഖലയില്‍ അര്‍ബന്‍ പിഎച്ച്സി അനുവദിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. പിഎച്ച്സി യാഥാര്‍ഥ്യമാകുന്നതിനായി നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. പിഎച്ച്സി തുടങ്ങുന്നതിന് കെട്ടിടമായിരുന്നു പ്രധാന പ്രശ്നം. യോഗത്തില്‍ തന്‍റെ ഇരുനില കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് രമേശന്‍ അറിയിച്ചു. സമ്മത പത്രവും കെട്ടിട ഉടമസ്ഥാവകാശ രേഖകളും ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.

കരാറടിസ്ഥാനത്തില്‍ വീടുകളും കെട്ടിടങ്ങളും നിര്‍മിച്ച് നല്‍കുന്ന ജോലിയാണ് രമേശന്. രമേശന്‍റെ പ്രധാന സമ്പാദ്യമാണ് ഈ വീട്. മറ്റൊരു വീട്ടിലാണ് രമേശനും കുടുംബവും താമസിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന വീട് നാടിന് ഗുണമാകട്ടെ എന്ന് കരുതിയാണ് രമേശന്‍ വിട്ടു നല്‍കിയത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ സാന്നിധ്യവുമാണ് രമേശന്‍. 

Follow Us:
Download App:
  • android
  • ios