Asianet News MalayalamAsianet News Malayalam

വട്ടിയൂർക്കാവ് നിയോജക മണ്ഡലം നിവാസികൾക്കായി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

കൊവിഡ് 19 രോഗപ്രതിരോധ നടപടികൾ കർശനമായി തുടരുകയാണ്. എല്ലാവരും വീടുകളിൽ ഇരിക്കാൻ നിർബന്ധിതരാകുന്ന ഈ സാഹചര്യം അല്‍പം കമ്പ്യൂട്ടർ പഠനത്തിന് കൂടി വിനിയോഗിച്ചാലോ. 

Free Computer Training for residents of Vattiyoorkavu constituency
Author
Kerala, First Published Apr 25, 2020, 8:29 PM IST

വട്ടിയൂര്‍ക്കാവ്:  കൊവിഡ് 19 രോഗപ്രതിരോധ നടപടികൾ കർശനമായി തുടരുകയാണ്. എല്ലാവരും വീടുകളിൽ ഇരിക്കാൻ നിർബന്ധിതരാകുന്ന ഈ സാഹചര്യം അല്‍പം കമ്പ്യൂട്ടർ പഠനത്തിന് കൂടി വിനിയോഗിച്ചാലോ. പ്രായഭേദമില്ലാതെ എല്ലാവർക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന കാര്യങ്ങൾ പകർന്നു നൽകുകയും കമ്പ്യൂട്ടർ സാക്ഷരരാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 

സംസ്ഥാന തലത്തിൽത്തന്നെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് അക്ഷയ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി. വട്ടിയൂർക്കാവ് നിയോജക മണ്ഡലം നിവാസികൾക്കായി ഓൺലൈനായി കമ്പ്യൂട്ടർ പഠനത്തിനായുള്ള ഈ പദ്ധതി തികച്ചും സൗജന്യമായാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അക്ഷയുടെ സർട്ടിഫിക്കറ്റ് നൽകും. 

വ്യവസ്ഥകൾക്ക് വിധേയമായി DCA യ്ക്ക് തതുല്യമായ National Institute of Open School ന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിന്റെ ഭാഗമായി സംശയനിവാരണത്തിന് ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ 26.4.2020 ന് മുമ്പായി ചുവടെ ചേർക്കുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 8590455006 , 7012040345 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

താല്‍പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios