കോഴിക്കോട്: കൂറ്റൻ കടലാമയുടെ ജഡം കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞു. ഇരുനൂറ് കിലോയോളം ഭാരം വരുന്ന ആമയാണിത്. 

മുമ്പ് ചെറുതും വലുതമായ നിരവധി ആമകള്‍ കരക്കടിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും വലുത് ആദ്യമായിട്ടാണെന്ന് തീരത്തുള്ളവര്‍ പറയുന്നു. ആമയുടെ പിന്‍ ഭാഗത്ത് പരിക്ക് പറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം കുഴിച്ചിട്ടു.