ഇടുക്കി: കുളമാവിലെ ഗ്രീൻബർഗ് ഹോളിഡെ റിസോട്ടിന്‍റെ പട്ടയം റദ്ദാക്കി. റിസോർട്ട് വനഭൂമി കയ്യേറിയാണ് നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലഭരണകൂടത്തിന്‍റെ നടപടി. 

1964ലെ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചത്. കയ്യേറിയ മൂന്നേക്കർ ഭൂമി രണ്ടാഴ്ചക്കുള്ളിൽ തിരിച്ചുപിടിക്കാൻ ജില്ലാ കളക്ടർ തൊടുപുഴ തഹസീൽദാർക്ക് നിർദ്ദേശം നൽകി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലൂണാറിന്‍റെ ഉടമസ്ഥതയിലാണ് ഗ്രീൻബർഗ് റിസോട്ട്.