Asianet News MalayalamAsianet News Malayalam

ആശുപത്രിയിലെ ശസ്ത്രക്രിയകൾ അടക്കം മുടങ്ങി; എല്ലാത്തിനും കാരണം എ സി മോഷണം പോയത്, യുവാവിനെ കുടുക്കി പൊലീസ്

എസികൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Accused arrested in Alappuzha ESI hospital AC theft case
Author
First Published May 5, 2024, 11:29 AM IST

ആലപ്പുഴ: ആലപ്പുഴ ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ. പാതിരാപ്പള്ളി പടിഞ്ഞാറെക്കര ചെട്ടിക്കാട് ദേവസ്യയുടെ മകൻ ആൻഡ്രൂസ് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ എപ്രിൽ 21നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇഎസ്ഐ ആശുപത്രിയിൽ നിന്ന് 2 എസി കളുടെ ഔട്ട്ഡോർ യൂണിറ്റുകളും 3 എസികളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ മുതലുകൾ മോഷണം പോയത്.

എസികൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സമാന കുറ്റക്യത്യങ്ങൾ ചെയ്തവരെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് സൗത്ത് പൊലീസ് ആൻഡ്രൂസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വീര്‍ത്ത വയറുമായെത്തിയ യുവതി; 36 സെ.മീ നീളം, 33 സെ.മീ വീതിയുമുള്ള രക്തയോട്ടം കൂടുതലുള്ള മുഴ, നീക്കം ചെയ്തു

ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios