വാഹനാപകടം: കണ്ണൂരില്‍ നവവരൻ മരിച്ചു
കാറമേൽ സ്വദേശി പി.വി. വിവേകാണ് മരിച്ചത്. നവംബർ 25ന് ആണ് വിവേക് വിവാഹിതനായത്.
കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂരിലുണ്ടായ വാഹനാപകടത്തിൽ നവവരൻ മരിച്ചു. പുതിയങ്കാവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. കാറമേൽ സ്വദേശി പി വി വിവേകാണ് മരിച്ചത്. നവംബർ 25നായിരുന്നു വിവേകിന്റെ വിവാഹം.