അരൂര്‍ ദേശീയപാതയോരത്ത് വയോധികൻ മരിച്ച നിലയിൽ.
പതിവായി ഈ പ്രദേശത്ത് ഇരിക്കുന്നതു കാണാറുണ്ടങ്കിലും റോഡരികിൽ ഇരിക്കുന്നതു കണ്ട് ഇയാളെ വഴിയാത്രക്കാർ മാറ്റി ഇരുത്തിയിരുന്നു...
ആലപ്പുഴ: അരൂര്‍ ദേശീയപാതയോരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് ചേപ്പനം കൊച്ചു കോടങ്ങനേഴത്ത് ശിവദാസൻ (60) ആണ് മരിച്ചത്. അരൂർ എ ആർ റസിഡൻസിക്ക് സമീപം ഇന്ന് ഉച്ചക്കാണ് മൃതദേഹം കണ്ടത്. അതുവഴി വന്ന യാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. പതിവായി ഈ പ്രദേശത്ത് ഇരിക്കുന്നതു കാണാറുണ്ടങ്കിലും റോഡരികിൽ ഇരിക്കുന്നതു കണ്ട് ഇയാളെ വഴിയാത്രക്കാർ മാറ്റി ഇരുത്തിയിരുന്നു. ഉച്ചയോടെ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.