കോഴിക്കോട്: കോഴിക്കോട് ചേളന്നൂർ  ശ്രീ നാരായണഗുരു കോളേജിൽ (എസ് എന്‍ കോളേജ്) പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ ഓഫീസില്‍ പൂട്ടിയിട്ടു. അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികളുടെ സമരം. 

ക്ലാസ് സെമിനാറിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെ പ്രിൻസിപ്പൽ പുറത്താക്കിയതിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രിൻസിപ്പൽ വി ദേവിപ്രിയയെ ഓഫീസ് മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നത്. വിദ്യാർത്ഥികൾ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് പ്രതിഷേധ സമരം നടത്തുകയാണ്.