കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പ്രൊഫസർ പിടി രവീന്ദ്രനെ നീക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. തന്നെ പദവിയിൽ നിന്നും നീക്കാൻ ശ്രമമുണ്ടെന്ന് ആരോപിച്ച് രവീന്ദ്രൻ നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതു നിലവിലിരിക്കെയാണ് തന്നെ പദവിയിൽ നിന്ന് നീക്കിയതെന്നാരോപിച്ച് രവീന്ദ്രൻ ഉപഹർജിയും നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി നടപടി. 

2018 മാർച്ചിലാണ് പി ടി രവീന്ദ്രനെ പ്രോ വിസിയായി നിയമിച്ചത്. കഴിഞ്ഞ ഏപ്രിൽ 30 ന് പ്രൊഫസർ തസ്തികയിൽ നിന്ന് അദ്ദേഹം വിരമിച്ചതിനാൽ പദവിയിൽ തുടരാനാവില്ലെന്ന് വിസി സിൻഡിക്കേറ്റിനെയും അറിയിച്ചിരുന്നു.