പത്തനംതിട്ട: പത്തനംതിട്ടയില്‍ ആദിവാസി സ്ത്രീയെ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അട്ടത്തോട് കിഴക്കേക്കര കല്ലുങ്കല്‍ ഭവാനി(58)യെയാണ് പമ്പയാറ്റില്‍ വെറ്റിലപ്പാറയില്‍ ഒഴിയമ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ ഇവര്‍ ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്നു.