Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഊബർ ഈറ്റ്സ് വിതരണക്കാരുടെ സമരം ഒത്തുതീർന്നു

വെട്ടിക്കുറച്ച വേതനം വർദ്ധിപ്പിക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക, അകാരണമായി പുറത്താക്കാതിരിക്കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പ് കമ്പനി തൊഴിലാളികൾക്ക് നൽകി. 

uber eats distributers strike ends in trivandrum
Author
Thiruvananthapuram, First Published Dec 16, 2019, 4:24 PM IST

തിരുവനനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് തുടരുന്ന ഊബർ ഈറ്റ്സ് തൊഴിലാളികളുടെ സമരം പിൻവലിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന കമ്പനിയുടെ ഉറപ്പിൻമേലാണ് സമരം ഒത്തുതീർന്നത്.

വെട്ടിക്കുറച്ച വേതനം വർദ്ധിപ്പിക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക, അകാരണമായി പുറത്താക്കാതിരിക്കുക തുടങ്ങി ഒമ്പത് ആവശ്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പ് കമ്പനി തൊഴിലാളികൾക്ക് നൽകി. നടപ്പാക്കാൻ ആവശ്യപ്പെട്ട സാവകാശം തൊഴിലാളികളും അംഗീകരിച്ചു. അധികൃതർ നൽകിയ ഉറപ്പ്  വിശ്വസിക്കുന്നതായും  ഉടൻ തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ആയിരത്തി അഞ്ഞൂറോളം വരുന്ന  തൊഴിലാളികൾ  അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം ഊബറുവഴിയുള്ള ഭക്ഷണ വിതരണത്തെ കാര്യമായി ബാധിച്ചു. ഇതേ തുടർന്ന് ഊബർ ഒത്തുതീർപ്പ് ചർച്ചക്ക് വിളിക്കുകയായിരുന്നു. ഓൺലൈൻ ഭക്ഷണ വിതരണത്തൊഴിലാളികൾക്കായി സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപികരിക്കാനും സമരസമിതി തീരുമാനിച്ചു.

Follow Us:
Download App:
  • android
  • ios