Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗിന് തിരക്കേറുന്നു, ഈയാഴ്ച്ച മാത്രം 12 ഓളം കപ്പലുകള്‍ എത്തും

ഇന്നലെയും രണ്ട് കപ്പലുകള്‍ വിഴിഞ്ഞത്തെത്തി ക്രൂചെയ്ഞ്ചിംഗ് നടത്തി മടങ്ങിയിരുന്നു. എസ്റ്റിഐ ഗ്രാറ്റിറ്റിയൂഡ്, എന്‍സിസി മാഹാ എന്നീ ചരക്ക് കപ്പലുകളാണ് എത്തിയത്.
 

Vizhinjam sees more ship crew changes
Author
Thiruvananthapuram, First Published Oct 2, 2020, 11:21 AM IST

തിരുവനന്തപുരം: ക്രൂചെയിഞ്ചിംഗിനായി വിഴിഞ്ഞം തുറമുഖത്ത് തിരക്കേറുന്നു. ഈയാഴ്ച്ച മാത്രം ഒരു ഡസനിലേറെ കപ്പലുകള്‍ എത്തും. കൂടാതെ ആദ്യമായി രാത്രിയിലും ക്രൂചെയ്ഞ്ച് നടക്കും. സിങ്കപ്പൂരില്‍ നിന്ന് ഫുജൈറയിലേക്ക് പോകുന്ന ചരക്ക് കപ്പല്‍ ഇന്ന് രാത്രി എട്ടോടെ എത്തുന്നതോടെ വിഴിഞ്ഞത്ത് രാത്രി കാലത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തുന്ന ആദ്യകപ്പലാകും. 

ഇന്നലെയും രണ്ട് കപ്പലുകള്‍ വിഴിഞ്ഞത്തെത്തി ക്രൂചെയ്ഞ്ചിംഗ് നടത്തി മടങ്ങിയിരുന്നു. എസ്റ്റിഐ ഗ്രാറ്റിറ്റിയൂഡ്, എന്‍സിസി മാഹാ എന്നീ ചരക്ക് കപ്പലുകളാണ് എത്തിയത്. പുജൈറയിലേക്കുള്ള യാത്രാ മധ്യെ എത്തിയ എസ്റ്റിഐ ഗ്രാറ്റിറ്റിയൂഡില്‍നിന്ന് 12 പേരും ജുബൈലിലേക്ക് പോകുകയായിരുന്ന എന്‍സിസി മാഹാ യില്‍നിന്ന് നാലും ജീവനക്കാര്‍ കരയ്ക്കിറങ്ങിയപ്പോള്‍ യഥാക്രമം 12 ഉം ആറും പേര്‍ പകരം കപ്പലുകളില്‍ പ്രവേശിച്ചു. 

ഇന്ന് രാത്രിയെത്തുന്നതടക്കം നാല് കപ്പലുകളും നാളെ മറ്റ് നാല് കപ്പലുകള്‍ കൂടി ക്രൂചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്ത് നങ്കൂരമിടുമെന്നും ഞായറാഴ്ച്ച എല്‍പിജി മോര്‍ട്ടന്‍, കിങ്സ് വേ എന്നി കപ്പലുകള്‍ കൂടി വിഴിഞ്ഞത്തെത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios