ഇടുക്കി: ഇടുക്കി ഉപ്പുതോടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാപ്പാറയിൽ പ്രശാന്തിനെയാണ് സമീപവാസിയുടെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരനായിരുന്നു ഇയാള്‍. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.