Asianet News MalayalamAsianet News Malayalam

പത്തുതവണ യു.ജി.സി നെറ്റ് നേടിയിട്ടും സങ്കടം ബാക്കിയാണ്

ഇതിനിടയിൽ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെൺകുട്ടികൾക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു.
 

facebook post viral
Author
Thiruvananthapuram, First Published Aug 3, 2018, 5:39 PM IST

കഴിഞ്ഞ ദിവസമാണ് യു.ജി.സി നെറ്റ് ഫലം വന്നത്. നെറ്റ് കിട്ടിയവര്‍ അവരുടെ സന്തോഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍, പത്ത് നെറ്റുണ്ടായിട്ടും ഒരു കാര്യവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുപമ എം ആചാരി എന്ന യുവതി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍. 

ജാതിയും മതവും പണവുമാണ് മിക്ക കോളേജുകളിലും ജോലി കിട്ടാന്‍ മാനദണ്ഡമെന്നും അനുപമ പറയുന്നു. മുപ്പത്തിയഞ്ച് ലക്ഷം വരെ ചോദിക്കുന്ന സ്ഥാപനങ്ങളുണ്ട്. അപ്പോഴാണ് പന്ത്രണ്ടു വർഷം കൂടി പി.എസ്.സി ലക്ചർ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷൻ വിളിക്കുന്നത്‌. രണ്ടായിരത്തി പന്ത്രണ്ടിൽ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴിൽ നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷം റാങ്ക്ലിസ്റ്റ് വന്നു. ഇതിനിടയിൽ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെൺകുട്ടികൾക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു. എന്നും അനുപമ ഫേസ്ബുക്കിലെഴുതിയിരിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: ഇന്നലെ യുജിസി നെറ്റ് എക്സാമിന്‍റെ റിസല്‍ട്ട് വന്നു. ഫ്രണ്ട്ലിസ്റ്റിൽ ഉള്ള പലരുടെയും വിജയം അവർ പോസ്റ്റിലൂടെ എക്സ്പ്രസ്സ്‌ ചെയ്യുകയും അതിനു ഞാൻ വരവ് വക്കുകയും ചെയ്തു. എല്ലാർക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം കയ്‌പേറിയ ഒരു സത്യം വിജയികൾക്കായി പങ്ക് വയ്ക്കുന്നു. Anupama m nath എന്ന എനിക്ക് english ലിറ്ററേച്ചറിൽ പത്തു നെറ്റ് ആണ് ഉള്ളത്. Jrf കിട്ടാനായി പലതവണ എഴുതിയപ്പോഴും അത് കിട്ടാതെ വരികയും അങ്ങനെ പത്തു നെറ്റിൽ എത്തി നിൽക്കുകയും ചെയ്തു. കോളേജ് അധ്യാപിക ആവുക എന്നത് മാത്രം ആയിരുന്നു പത്താം ക്ലാസ്സ്‌ മുതൽക്കുള്ള സ്വപ്നം. പ്ലസ് ടു സയൻസ് എടുത്തു പഠിച്ചു ഉയർന്ന മാർക്ക്‌ വാങ്ങിയെങ്കിലും. ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എടുത്തു. മഹാരാജാസിൽ പിജി ചെയ്യുമ്പോഴും മനസ്സ് നിറയെ ആ കോളേജിൽ തന്നെ ഭാവിയിൽ പഠിപ്പിക്കുന്ന അനുപമ ടീച്ചർ ആയിരുന്നു. കൂടെ ഉള്ള കൂട്ടുകാർ പലരും മുപ്പതും, നാല്പത്തി അഞ്ചു ലക്ഷവും ഒക്കെ കൊടുത്തു മാനേജ്മെന്‍റ് കോളേജുകളിൽ കയറിപ്പറ്റിയപ്പോൾ അതൊക്കെ നോക്കി നിന്നതേയുള്ളൂ. നിരാശപെട്ടില്ല. നേരത്തെ തന്നെ ഒരു കുട്ടിയോട് ലക്ഷങ്ങൾ വാങ്ങി സീറ്റ്‌ ഉറപ്പിച്ചിട്ട് നമ്മളെ ഇന്റർവ്യൂ എന്ന നാടകത്തിനു ക്ഷണിച്ചു മണ്ടി യാക്കിയപ്പോഴാണ് ഇതിനു പിന്നിലെ മാഫിയയെ കുറിച്ച് വ്യക്തമായി അറിയുന്നത്. ക്രിസ്ത്യൻ മാനേജ്മെന്‍റിൽ ക്രിസ്ത്യാനിക്ക് ജോലി, മുസ്ലിം മാനേജ്മെന്‍റിൽ മുസ്ലിമിന്.

ഹിന്ദുക്കൾക്ക് പിന്നെ ഒരു ജാതി ഒരു മതം ആയതു കൊണ്ട്, ഏറ്റവും കൂടുതൽ കാശ് കൊടുക്കുന്നവരെ എടുക്കും. പറവൂർ കോളേജിലെ മാനേജ്മെന്‍റിന്‍റെ തലപ്പത്തെ ഒരാൾ എന്നെ രഹസ്യമായി മാറ്റിനിർത്തി പറഞ്ഞത് ഇങ്ങനെ "അറിയാലോ, ഇവിടെ ടെൻഡർ സിസ്റ്റം ആണ്, ഇപ്പോൾ ഏറ്റവും മുൻപിൽ നിൽക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം ആണ് ".  22വയസുള്ള എനിക്ക് ആകെ കേട്ടു കേൾവി രാവണപ്രഭുവിലെ concealed ടെൻഡറിന്റെ സീൻ ആണ് !

അപ്പോഴാണ് പന്ത്രണ്ടു വർഷം കൂടി psc ലക്ചർ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷൻ വിളിക്കുന്നത്‌. രണ്ടായിരത്തി പന്ത്രണ്ടിൽ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴിൽ നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷം റാങ്ക്ലിസ്റ്റ് വന്നു. ഇതിനിടയിൽ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെൺകുട്ടികൾക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു.

ഈ വർഷം വളരെ കഷ്ടപ്പെട്ട് psc നൂറു അപ്പോയിന്‍റ്മെന്‍റ് നടത്തി. എഴുന്നൂറു പേരോളം ഉള്ള ലിസ്റ്റിൽ നിന്നാണെന്ന് ഓർക്കണം. എന്‍റെ റാങ്ക് 275. ഈ ലിസ്റ്റിൽ നിന്നു 300 പേരെ എങ്കിലും എടുക്കാൻ സർക്കാരിന് കഴിയും. പക്ഷെ ഫിനാൻസ് ഡിപ്പാർട്മെന്‍റ് സമ്മതിക്കില്ല എന്നാണ് കേൾക്കുന്നത്. സർക്കാരിന് ഇത് വലിയ ബാധ്യത ആയി തീരും എന്നാണ് പറയുന്നത്. മാനേജ്മെന്‍റ് കോളേജുകളിൽ ലക്ഷങ്ങൾ മേടിച്ചു അപ്പോയിന്‍റ്മെന്‍റ്  നടത്തുന്ന അധ്യാപകർക്ക് salary നല്കുന്നത് ഗവണ്‍മെന്‍റ് ആണ്. അതിനു ബാധ്യത ഒന്നും ഇല്ലപോലും !! അധ്യാപകരുടെ salary അറിയാമല്ലോ. മാനേജ്മെന്‍റ് കോളേജുകളിൽ 9 മണിക്കൂറിനാണ് ഒരു അധ്യാപകൻ എങ്കിൽ, govt കോളേജുകളിൽ അത് പതിനാറു മണിക്കൂറാണ്. എന്തൊരു വിവേചനം ആണ് ഇതെന്ന് ഓർക്കണം.

പല കോളേജുകളിലും ഗസ്റ്റ് അധ്യാപകർ ആണ് പഠിപ്പിക്കുന്നത്. മനപ്പൂർവം ആണ് അപ്പോയിന്‍റ്മെന്‍റ്  നടത്താത്തത്. ഗസ്റ്റുകൾക്ക് കുറച്ചു കാശ് കൊടുത്താൽ മതിയല്ലോ. പലർക്കും salary കിട്ടാറില്ല എന്നുതന്നെ കേൾക്കുന്നു. നല്ല പ്രായത്തിൽ ldc എഴുതിയത് കൊണ്ട് ഇപ്പോൾ സർവീസ് എട്ടുവർഷം ആയി. 

അതുകൊണ്ട് നെറ്റ് കിട്ടിയവർ സന്തോഷിച്ചോളു. നല്ലത് തന്നെ. ഞങ്ങളുടെ നളന്ദ അക്കാഡമിയിൽ ഞാൻ പഠിപ്പിച്ച രണ്ടു പേർക്ക് ഇത്തവണ നെറ്റ് കിട്ടി. പക്ഷെ നിങ്ങൾ നേരിടാൻ പോകുന്നത് വലിയൊരു സമസ്യ ആണ്. ഞങ്ങളുടെ list ഇനിയും മൂന്നുവർഷം കൂടി ഉണ്ട്. അത് കഴിഞ്ഞേ അടുത്ത നോട്ടിഫിക്കേഷൻ വരികയുള്ളു. ഒരുപാടു പഠിച്ചിട്ടും റാങ്ക്ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാതെ നിൽക്കുന്ന ഞങ്ങളിൽ പലരുടെയും ഗതികേട് പറഞ്ഞറിയിക്കാൻ കഴിയില്ല. ആത്മഹത്യ ചെയ്യും എന്നുവരെ പറയുന്ന പലരെയും എനിക്കു പരിചയം ഉണ്ട്. അഞ്ചു വർഷങ്ങൾ ആണ് ഒരു പരീക്ഷ എഴുതി റിസല്‍റ്റ് വന്നു റാങ്ക്ലിസ്റ് ആവാൻ എടുക്കുന്നത്. യുവജനങ്ങളോടുള്ള വെല്ലുവിളി ആണ് പല psc പരീക്ഷകളും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെ. റാങ്ക്ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികൾ ഇനി വല്ല മീൻ കച്ചവടവും നടത്തി മീഡിയ അറ്റൻഷൻ നേടേണ്ടി വരും.


 

Follow Us:
Download App:
  • android
  • ios