Asianet News MalayalamAsianet News Malayalam

ജിഷ കൊലക്കേസ്: കേട്ടതൊന്നുമല്ല ഈ നേരുകള്‍!

Mystery Behind Jisha Murder case
Author
Perumbavoor, First Published Jul 22, 2016, 6:26 AM IST

ജിഷകൊലക്കേസിലെ പ്രതിയായി അമീറുള്‍ ഇസ്‌ലാമെന്ന ആസാമീസ് യുവാവിനെ പോലീസ് കണ്ടെടുക്കിന്നിടം മുതല്‍ പൊലീസും മാധ്യമങ്ങളും തേടിക്കൊണ്ടിരുന്ന മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. അന്വേഷണം ആസ്സാമിലെ നൗഗാം സെക്ടറിലേക്ക്  വഴിതിരിയുമ്പോള്‍, മുതല്‍ വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്ന അമീറുളിന്റെ ജ്യോഷ്~ന്‍ ബഹറുള്‍ ഇസ്ലാമിനെയും പോലീസ് അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സഹോദരനെ കണ്ടെത്താന്‍ ചുമതലപ്പെട്ട പോലീസ് പീന്നീട് ബഹറുള്‍ ഇസ്ലാമിനെ പെരുമ്പാവൂരില്‍ നിന്നുതന്നെ കണ്ടെത്തി. പക്ഷെ പത്ത് വര്‍ഷത്തിലധികമായി പെരുമ്പാവൂരില്‍ പണിയെടുക്കുന്ന ബഹറുള്‍ ഇസ്ലാമെന്ന അമീറുളിന്റെ സഹോദരന്‍ മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയില്ല. അതുകൊണ്ടുതന്നെ അമീറുളിന്റെ ശരിക്കുള്ള കഥ മലയാളി അറിഞ്ഞതുമില്ല. പക്ഷെ ഈ അന്വേഷണത്തിന്റെ ഭാഗമായി  ജൂലായ് 14 വ്യാഴാഴ്ച പെരുമ്പാവൂരിനടുത്തു വല്ലത്തുനിന്നും എഷ്യാനെറ്റ് ന്യൂസ് സംഘം ബഹറുല്‍ ഇസ്ലാമെന്ന അമീറുളിന്റെ മൂത്ത സഹോദരനെ കണ്ടെത്തി. 

ആരാണ് അമീറുള്‍? ഏപ്രില്‍ 28നും അതിനുശേഷവും എന്താണ് സംഭവിച്ചത്? എപ്പോഴാണയാള്‍ കേരളത്തിലെത്തിയത്? എങ്ങനെയാണ് അയാളുടെ പ്രകൃതം?  ഓരോ ചോദ്യത്തിനും നിസ്സംഗമായി ബഹാറുള്‍ ഇസ്ലാം ഉത്തരം നല്‍കി. 

23 കാരനായ, 8വര്‍ഷം മുമ്പ് 15 വയസ്സില്‍ കേരളത്തിലെത്തിയ, അല്‍പ്പം അലസനും മദ്യപാനിയുമായ, വീട്ടില്‍ പണം നല്‍കാന്‍ വൈമുഖ്യമുള്ള, മുന്‍പൊരിക്കലും ക്രിമിനല്‍കേസ് പ്രതിയല്ലാത്ത, ഇപ്പറയുന്ന അമീറുളിന് ജിഷയെക്കൊല്ലാനാവുമോയെന്നതാണ് ഇപ്പോള്‍ പെരുവമ്പാവൂരിലെയും കേരളത്തിലേയും ചര്‍ച്ചാവിഷയം. 

ആരാണ് അമീറുള്‍? ഏപ്രില്‍ 28നും അതിനുശേഷവും എന്താണ് സംഭവിച്ചത്? എപ്പോഴാണയാള്‍ കേരളത്തിലെത്തിയത്? എങ്ങനെയാണ് അയാളുടെ പ്രകൃതം?  ഓരോ ചോദ്യത്തിനും നിസ്സംഗമായി ബഹാറുള്‍ ഇസ്ലാം ഉത്തരം നല്‍കി. 

മുന്‍ ഡി.ജി.പി, ടി.പി സെന്‍കുമാറിന്റെയും ഇപ്പൊഴത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടേയും നേതൃത്വത്തില്‍ രണ്ട് അന്വേഷണസംഘം തലങ്ങും വിലങ്ങും അന്വേഷിച്ചുവെന്ന് പറയപ്പെടുന്ന ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടിന്നുമുയരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. ജിഷയുടെ ഘാതകനെന്ന നെറ്റിപ്പട്ടവുമായി എഴുള്ളിക്കുന്ന പ്രതിയില്‍ ജിഷ കൊലക്കേസവസാനിപ്പിക്കാനും പൊലീസിനാകില്ല. കാരണം ജിഷയുടെ ബന്ധുക്കളും പെരുമ്പാവൂരിലെ സാധാരണമനുഷ്യരും നിയമവിദഗ്ധരും അന്വേഷണോദ്യോഗസ്ഥരും പിന്നെ ഭൂരിപക്ഷം മലയാളികളും അമിറുള്‍ ഇസ്ലാമെന്ന ആസാമിലെ നൗഗാം സ്വദേശിയായ 23കാരന്‍ മാത്രമാണിത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ല. ഇത്രയും ക്രൂരമായൊരു കൊല തനിയെ നടത്താന്‍ അമീറുളിനെ പ്രേരിപ്പിച്ച കാരണവും പശ്ചാത്തലവും അവര്‍ക്ക് വിശ്വസനീയമല്ല. പ്രത്യേകിച്ചും അമീറുളിനുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ പോകുന്ന അഡ്വ.പി.രാജന് ഈ പൊലീസ് കഥകളുടെ യുക്തി മനസ്സിലാകുന്നില്ല.  

ഇതര സംസ്ഥാനക്കാരുടെ നാടായി മാറിയ പെരുമ്പാവൂരില്‍ ജിഷ കൊലക്കേസ് സൃഷ്ടിച്ച മാറ്റങ്ങള്‍. അന്വേഷണത്തിന്റെ ആദ്യ ഭാഗം.

ഏപ്രില്‍ 28 മുതല്‍ കേസന്വേഷിച്ച ആദ്യ അന്വേഷണോദ്യോഗസ്ഥരെ മാറ്റി മെയ് 27ന്  പുതിയ സര്‍ക്കാര്‍ പുതിയ സംഘത്തെ ചുമതലയേല്‍പ്പിച്ചിട്ടും അവര്‍ക്ക് നിരത്താന്‍ പുതിയ തെളിവുകളൊന്നുമുണ്ടായില്ല. അല്ലെങ്കില്‍ പിന്നീടുകണ്ടെത്തിയ തെളിവുകള്‍ മൂടിവക്കപ്പെട്ടു. പ്രതി പിടിക്കപ്പെട്ടത് പഴയ അന്വേഷണസംഘം കണ്ടെടുത്ത കച്ചിത്തുരുമ്പിലായിരുന്നു. ഡി.എന്‍. എ, ഫലം, പ്രതിയുടേതെന്ന് സംശയിച്ച ചെരുപ്പ്, കൊലക്കുപയോഗിച്ചുവെന്ന് കരുതപ്പെടുന്ന കത്തി, 38ഓളം മുറിവുകള്‍, പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍, ജിഷയുടെ ശരീരത്തില്‍ നിന്നും തിരിച്ചറിയപ്പെട്ട മദ്യത്തിന്റെ അംശം, കൊല നടന്ന ദിവസം പ്രതിയെക്കണ്ടുവെന്ന് പറയപ്പെടുന്ന അയല്‍വാസി, ഹോട്ടലുടമ, ചെരുപ്പ് കടക്കാരന്‍, വല്ലത്തുനിന്നും ആലുവയിലെത്തിച്ച ഓട്ടോക്കാരന്‍, കൊലനടന്ന ഏപ്രില്‍ 28നും തൊട്ടടുത്ത 29നും ആലുവാ പെരുമ്പാവൂര്‍ ഭാഗങ്ങളിലുണ്ടായ ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍  കേന്ദ്രീകരിച്ച് നടന്നിരിക്കുന്ന സബ്‌സ്‌ക്രൈബര്‍ ഡേറ്റാ റെക്കോര്‍ഡ് പരിശോധനയിലും ഡംബ് അനാലിസിസിലും നിന്ന് സംശയാസ്പദമായി പൊലീസ് തെരഞ്ഞെടുത്ത 24 ഓളം മൊബൈല്‍ നമ്പറുകള്‍.. അവയില്‍ 28നുശേഷം അപ്രത്യക്ഷമായ ഒരേയൊരു നമ്പര്‍... ഇവയെല്ലാം ആദ്യ-അന്വേഷണോദ്യോഗസ്ഥരുടെ കണ്ടെത്തലാണ്. ആദ്യസംഘം തന്നെ ജിഷയുടെ വീട്ടില്‍ നിന്നും രണ്ടാമതായി കണ്ടെടുത്ത  ഫിംഗര്‍ പ്രിന്റും മുടിയും ആരുടേതെന്നിനിയും വ്യക്തമായിട്ടുമില്ല. ഇത്രയും ക്രൂരമായൊരു കൊലനടത്താന്‍ അമീറിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ വ്യക്തമാകുന്ന മറ്റു തെളിവുകളെക്കുറിച്ച് പുതിയ അന്വേഷണസംഘം ശബ്ദിക്കുന്നുമില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 നാളിന്റെ ഇളവും പ്രതി കസ്റ്റഡിയിലുമുളളപ്പോള്‍ തെളിവിനാണോ പൊലീസിനു പഞ്ഞമെന്ന ആക്ഷേപവും വ്യാപകമാവുന്നു. 

ഇവിടെയാണ് കഥകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമപ്പുറം, അമീറുള്‍ ഇസ്ലാം ആരാണെന്ന ശരിയായൊരന്വേഷണം അനിവാര്യമാകുന്നത്. പൊലീസിനെ മാറ്റിനിര്‍ത്തിയാല്‍ അമീറുളിനെയറിയുന്നവര്‍, അമീറുളിനെ കണ്ടിട്ടുള്ളവര്‍ വിരളമാണ്, കണ്ടറിവുമാത്രമുള്ളവര്‍ അമീറുളിനെ വിവരിക്കുന്നതില്‍ അല്‍പ്പം ഭാവനകൂടി കലരും. 

അമീറുളിനെ തിരിച്ചറിഞ്ഞുവെന്ന് പോലീസും മാധ്യമങ്ങളും പ്രചരിപ്പിച്ച ചിലരെങ്കിലും ആ പ്രചരണം കള്ളമായിരുന്നുവെന്ന് ഇന്ന് വ്യക്തമാക്കുന്നുണ്ട്. മലബാര്‍ ഹോട്ടലിലെ നിസാറും ജിഷയുടെ അമ്മയും സഹോദരിയും വല്ലത്തുനിന്നും ആലുവയിലേക്ക് കൊണ്ടുപോയ ഓട്ടോക്കാരനും അമീറുളിനെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് നേരിട്ട് വെളിപ്പെടുത്തുമ്പോള്‍ ആദ്യം പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട ചെരുപ്പുകടക്കാരന്‍ അതു ശരിയല്ലായിരുന്നെന്ന് വ്യക്തമാക്കി.

പക്ഷെ ജിഷ കൊലക്കേസില്‍ കോടതിനിര്‍ദ്ദേശപ്രകാരം പ്രതിക്കുവേണ്ടി ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ച അഡ്വ. പി. രാജന് ഈ കേസേറ്റെടുക്കാന്‍ വൈമുഖ്യമുണ്ടായിരുന്നില്ല. 

പോലീസിനെ മാറ്റിനിര്‍ത്തിയാല്‍  കേസുമായി ബന്ധപ്പെട്ട് അമീറുളിനോട് നേരിട്ട് ദ്വിഭാഷിയുടെ സാിധ്യത്തില്‍ വിശദമായ സംഭാഷണം നടത്തിയത് അമീറുളിനുവേണ്ടി കേസുവാദിക്കുന്ന അഡ്വ. പി.രാജനാണ്. അദ്ദേഹം പക്ഷെ പൊലീസ് പ്രചരിപ്പിക്കുന്ന കഥകളില്‍ പലതിലും അവിശ്വാസിയാണ്. 

ഇവിടെയാണ് കഥകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമപ്പുറം, അമീറുള്‍ ഇസ്ലാം ആരാണെന്ന ശരിയായൊരന്വേഷണം അനിവാര്യമാകുന്നത്. പൊലീസിനെ മാറ്റിനിര്‍ത്തിയാല്‍ അമീറുളിനെയറിയുന്നവര്‍, അമീറുളിനെ കണ്ടിട്ടുള്ളവര്‍ വിരളമാണ്, കണ്ടറിവുമാത്രമുള്ളവര്‍ അമീറുളിനെ വിവരിക്കുന്നതില്‍ അല്‍പ്പം ഭാവനകൂടി കലരും. 

പ്രതിഭാഗം വക്കിലില്‍ നിന്നും ലഭിക്കുന്നത് നിര്‍ണായക വിവരങ്ങളാണ്. അമീറുളിന് ജിഷയെ അറിയില്ല, കൃത്യം നിര്‍വ്വഹിച്ചത് തനിച്ചല്ല, ആസ്സാമിയേക്കാള്‍ അറിയുന്നത് ബംഗാളിയാണ്. അയാള്‍ക്കിവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. ഇതിനെല്ലാമൊപ്പം അമീറുള്‍ കേരളത്തില്‍ വന്നിട്ട എട്ടുവര്‍ഷം കഴിഞ്ഞുവെന്ന വിവരം ബഹാറുള്‍ ഇസ്ലാമില്‍ നിന്നും ലഭിക്കുമ്പോള്‍ അമീറുള്‍ മലയാളം സംസാരിക്കുമെന്ന വക്കീലിന്റെയും പ്രതിയെ തിരിച്ചറിഞ്ഞ ഹോട്ടലുടമയുടെയും വാക്കുകളെ വിശ്വസിക്കേണ്ടിവരും. അമീറുളിന്റെ പല വിവാഹങ്ങളുള്‍പ്പടെ മുന്‍പ് പ്രചരിച്ച ചില കഥകള്‍ കൂടി നുണയാണെന്ന് തിരിച്ചറിയേണ്ടിവരും

ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് അമീറുള്‍ എന്താണ് ചെയ്തതെറിയാന്‍ ഓരോ മലയാളിയും കാത്തിരിക്കുന്നുണ്ട്. കൃത്യം നിര്‍വ്വഹിച്ചത് അമീറുള്‍ ആയാലും അല്ലെങ്കിലും  ഏപ്രില്‍ 28ന് വൈകുന്നേരം അമീറുല്‍ ജ്യേഷ്ഠനെ കാണാനെത്തിയിരുന്നു. അത് ജിഷയുടെ കൊലപാതകം നടന്നുവെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷവുമായിരുന്നു.

അമീറുളിന്റെ നാട്ടിലെ സ്ഥിതി മറ്റൊന്നാണ്. സഹോദരിയുടെ ഭര്‍ത്താവിന്റെ സഹായത്തോടെ അമീറുളിന്റെ പിതാവ് നടത്തുന്നൊരു കടയാണ് വീട്ടുകാരുടെ പിടിവള്ളി. ആദ്യം പെരുമ്പാവൂരുണ്ടായിരുന്ന ജ്യേഷ്ഠന്‍ നാട്ടിലേക്ക് മടങ്ങി, കടയുടെ ജോലികളില്‍ ചേര്‍ന്നു. മറുവശത്ത് കുറച്ചുമാത്രം ഭൂമി ബാക്കിയുള്ള ആ കുടുംബം പുതിയൊരു വീടിന്റെ നിര്‍മ്മാണത്തിരക്കിലുമാണ്. ജിഷയുടെ കൊലപാതകത്തിനുശേഷം രണ്ടാമത്തെ അന്വേഷണസംഘം പ്രതിയെത്തേടി ആസ്സാമിലെത്തി. അമീറുളിന്റെ ജ്യേഷ്ഠന്‍ പെരുമ്പാവൂരിലുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും കൃത്യമായി എവിടെയെന്ന് വിശദീകരിക്കാന്‍ അവര്‍ക്കായില്ല. 

അമീറുള്‍ ഈ കൃത്യം ചെയ്യുമോയെന്ന ചോദ്യത്തിന് നിസ്സഹായമായൊരു നിശ്ശബ്ദതയായിരുന്നു ഉത്തരം. അമീറുളിന് നിയമസഹായത്തിനുവേണ്ടി എന്തു ചെയ്യണമെന്നുമറിയില്ല. രണ്ട് കുട്ടികളുടെ പിതാവായ ബഹാറുള്‍ പെരുന്നാളിന് നാട്ടില്‍ പോകാത്തതുപോലും കേസ് കാരണമാണ്. പോലീസിനൊപ്പം ആലുവയിലെത്തി ബഹാറുള്‍ അമീറുളിനെ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയും ഏതാണ്ട് നിശ്ശബ്ദമായിരുന്നു. നീയൊന്നും പറയരുതെന്നുമാത്രം അമീറുള്‍ ജ്യേഷ്ഠനോട് പറഞ്ഞു.

ആസാമിലെ ഏറ്റവും ജനസംഖ്യയുള്ള , 72 ശതമാനം മാത്രം സാക്ഷരതയുള്ള, 1479 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള നൗഗാവെന്ന ജില്ലയുടെ ചരിത്രപരമായ പശ്ചാത്തലത്തെ മാറ്റിനിര്‍ത്തി അമീറുളിന്റെയും ബഹാറുളിന്റെയും കഥ പൂര്‍ണമാവില്ല. നൗഗാവില്‍ ബഹാറുളും കുടുംബവും പാര്‍ക്കുന്ന സലാ പത്തര്‍ ഗ്രാമത്തിന്റെ സാക്ഷരതാനിരക്ക് 64.86ശതമാനമാണ്. പാകിസ്ഥാന്‍-ബംഗാള്‍ വിഭജനങ്ങള്‍ക്കും മുമ്പേ ഈസ്റ്റ് ബംഗാളില്‍ നിന്നും കുടിയേറിയവരാണ് നൗഗാവില്‍ പാര്‍ക്കുന്നവരില്‍ ഭൂരിപക്ഷവും. രാജവംശകാലത്ത് പോലും സിന്ധിലെ കരകൗശലവിദഗ്ധരെയും തൊഴിലാളികളെയും ആസ്സാം വരവേറ്റു. മിച്ചഭൂമിയില്‍ കൃഷിയിറക്കി ലാഭം കൊയ്യാന്‍ ബ്രിട്ടീഷുകാരും കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. പക്ഷെ സ്വാതന്ത്ര്യാനന്തരം ആസ്സാമിലിവര്‍ രണ്ടാംതരക്കാരായി മാത്രം പരിഗണിക്കപ്പെട്ട ബംഗാളി മുസ്ലിമെന്നറിയപ്പെട്ടു. ഇവര്‍ക്കെതിരെയുള്ള കലാപങ്ങള്‍ പലപ്പോഴുമുണ്ടായി. 1983ല്‍ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ 40ലക്ഷം കുടിയേറ്റക്കാര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ തുടര്‍ന്നുണ്ടായ നെല്ലി കൂട്ടക്കൊലയില്‍ 2191 പേരാണ് കൊല്ലപ്പെട്ടത്. 

ദുരന്തങ്ങളും സഹനവും ശീലമായി മാറിയ, ജനിച്ച ദേശത്ത് ഒരുതരം രാഷ്ട്രീയപിന്തുണയുമില്ലാത്ത ഇവര്‍ വീടിനുള്ളില്‍ ബംഗാളിയും പുറത്ത് ആസ്സാമി ഭാഷയും ശീലിച്ചു. പുറംനാട്ടിലിവര്‍ക്കെന്ത് സംഭവിച്ചാലും രാഷ്ട്രീയ പിന്തുണ പ്രതീക്ഷിക്കേണ്ടതുമില്ല

ഈ കൃത്യം അമീറുള്‍ ചെയ്യുമോയെന്ന ചോദ്യത്തിന് ആകെ ഭയന്ന ബഹാറുളിന് ഉത്തരമില്ല. മദ്യവും ഖൈനിയും മാറ്റി നിര്‍ത്തിയാല്‍ അമീറുളിന് മറ്റു ലഹരികളില്ല. മൃഗങ്ങളെ പീഡിപ്പിക്കാന്‍ മാത്രം വികൃതമായ ലൈംഗികവാസനയുള്ളതായും അറിവില്ല. മലയാളം പറയുത് കേട്ടിട്ടില്ല. ഭര്‍ത്താവില്ലാത്ത കുട്ടികളുള്ള ഒരു ബംഗാളി സ്ത്രീയെ വിവാഹം ചെയ്തതില്‍പ്പിന്നെ താനുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും ബഹാറുള്‍ പറഞ്ഞു. 

Mystery Behind Jisha Murder case

ഇനിയെന്തെന്ന നിശ്ചയം പ്രതിയുടെ ജ്യേഷ്ഠനില്ല. ഏത് സാധാരണ കുടുംബത്തെയുമെന്ന പോലെ അമീറുളിന്റെ ദുരന്തവാര്‍ത്ത നൗഗാവിലെ ഈ കുടുംബത്തെയും വേദനിപ്പിക്കുന്നുണ്ടെുമാത്രം പറയുമ്പോള്‍ ബഹാറുള്‍ നിസ്സംഗനായിരുന്നു. ജിഷാക്കേസില്‍ കുറ്റാരോപിതനായ വ്യക്തിയുടെ ജ്യേഷ്ഠനായിട്ടും അതറിയുന്നവരോ സഹപ്രവര്‍ത്തകരോ ബഹാറുളിനെ പീഡിപ്പിക്കുന്നില്ലെ നല്ലവാര്‍ത്ത കൂടി പെരുമ്പാവൂരില്‍ നിന്നുമെത്തുന്നു.

മദ്യപിക്കുന്ന ഒരു സാധാരണ പ്രവാസിത്തൊഴിലാളിയെന്നതിനപ്പുറം, അമീറുല്‍ ജിഷയെക്കൊല്ലുമെന്ന് ചിന്തിപ്പിക്കാന്‍പോന്നതൊന്നും ബഹാറുളുമായി നടത്തിയ ഏതാണ്ട് 50 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തിലുണ്ടായിരുന്നില്ല. ജോലിയും കിടപ്പാടവും നഷ്ടപരിഹാരവും സംശയങ്ങളും ജിഷയുടെ തീരാനഷ്ടവുമായി അമ്മയും സഹോദരിയും പുതിയ വീട്ടില്‍ താമസമാരംഭിച്ചു. ജിഷാകൊലക്കേസില്‍ ഉന്നതന്‍മാര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള ശ്രമങ്ങളും മദ്യപാനവുമായി അച്ഛന്‍ പാപ്പു ജീവിതം തുടരുന്നു. ജിഷയുടെ അമ്മയും സഹോദരിയും ചോദ്യം ചെയ്യപ്പെടണമെന്ന പ്രാദേശികമുറവിളിക്കിടയില്‍, ജിഷാകൊലക്കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയിച്ചത് നാടുഭരിക്കുന്ന മുഖ്യമന്ത്രിയാണ്.

ജിഷാകൊലക്കേസന്വേഷണവുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളും ദുരൂഹതയും വെളിപ്പെടുത്തുന്ന ഈ അന്വേഷണപരമ്പരയുടെ അവസാന ഭാഗം അടുത്ത ആഴ്ച. 
 

Follow Us:
Download App:
  • android
  • ios