Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര നാണയ നിധിയുടെ വളർച്ചാ പ്രവചനം ഫലിക്കുമോ?, രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ വൈകിയേക്കും

കൊവിഡ് ആശങ്കകളിൽ രാജ്യത്തിന്റെ സ്റ്റോക്ക് സൂചികകൾ ഈ മാസം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്നവയായി മാറാൻ ഇടയാക്കി.

covid -19 second wave hit Indian economy and slowdown financial recovery
Author
Mumbai, First Published Apr 25, 2021, 3:58 PM IST

ണ്ടാഴ്ച മുമ്പ്, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 12.5 ശതമാനമായി ഉയർത്തി, പ്രധാന സമ്പദ് വ്യവസ്ഥകൾക്കിടയിലെ ഏറ്റവും വേഗമേറിയ നിരക്കായിരുന്നു ഇത്. ഇപ്പോൾ, കൊവിഡ് -19 കേസുകൾ വലിയ തോതിൽ ഉയരുമ്പോൾ, സമ്പദ്‍വ്യവസ്ഥയുടെ ബുള്ളിഷ് കാഴ്ചപ്പാട് കൂടുതൽ സംശയത്തിലായി. 

ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലെ തെരുവുകൾ കൊവിഡ് നിയന്ത്രണങ്ങളിൽ ശൂന്യമായി, പകർച്ചവ്യാധിക്കെതിരെ പോരാടുന്നതിന് രാജ്യത്ത സംസ്ഥാന- പ്രാദേശിക ഭരണകൂടങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ/ കടുത്ത നിയന്ത്രണങ്ങളിൽ മിക്കവാറും എല്ലാ വ്യാപാര-വാണിജ്യ കേന്ദ്രങ്ങളും വിജനമാവുകയോ പ്രവർത്തനങ്ങളിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയോ ചെയ്തു. ദേശീയ ഉൽപാദനത്തിന്റെ 6% വരുന്ന സാമ്പത്തിക കേന്ദ്രമായ മുംബൈയിൽ രണ്ടാം തരം​ഗ കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. രാജ്യത്താകെ ആവശ്യകതയിൽ വൻ ഇടിവ് ഉണ്ടായേക്കുമെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ. 

ഇക്കാരണത്താൽ, സാമ്പത്തിക വിദഗ്ധർ അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനങ്ങൾക്കനുസരിച്ചുളള വളർച്ച ഉണ്ടായേക്കില്ലെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഫിച്ച് അടക്കമുളള ചില റേറ്റിം​ഗ് ഏജൻസികൾ ഇടിവുണ്ടായേക്കില്ലെന്നാണ് കണക്കാക്കുന്നത്.  

ആർബിഐ ​ഗവർണറുടെ വാക്കുകൾ

“ഈ രണ്ടാമത്തെ തരംഗ വൈറസ് പകർച്ചവ്യാധി കേസുകളിലെ വർധന, സാമ്പത്തിക വീണ്ടെടുക്കൽ വൈകിപ്പിച്ചേക്കും, പക്ഷേ ഇത് മുന്നേറ്റത്തെ താളം തെറ്റിക്കാനിടയില്ല,” ഫിച്ച് റേറ്റിംഗ് കമ്പനി ഏപ്രിൽ 22 ലെ പ്രസ്താവനയിൽ പറഞ്ഞു. 2022 മാർച്ച് വരെയുള്ള 12 മാസത്തിൽ 12.8 ശതമാനം ജിഡിപി വളർച്ചാ പ്രവചനത്തിൽ റേറ്റിം​ഗ് ഏജൻസി ഉറച്ചുനിന്നു.

റിസർവ് ബാങ്ക് ഈ മാസം 10.5 ശതമാനം വളർച്ചാ എസ്റ്റിമേറ്റ് നിലനിർത്തി. എന്നാൽ, അണുബാധയിലെ വർദ്ധനവ് കൂടുതൽ അനിശ്ചിതത്വം നൽകുന്നുവെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നത് വൈകിപ്പിക്കുമെന്നും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

2020 ജനുവരിയിലെ പകർച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാൾ ഏപ്രിൽ 18 വരെയുള്ള ആഴ്ചയിൽ റീട്ടെയിൽ പ്രവർത്തനങ്ങളിൽ ആഴത്തിലുള്ള സങ്കോചമാണ് ഡാറ്റ ചൂണ്ടിക്കാണിക്കുന്നതെന്ന് ബ്ലൂംബെർഗ് ഇക്കണോമിക്സിലെ അഭിഷേക് ഗുപ്ത പറഞ്ഞു. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 60 ശതമാനവും ഉപഭോഗം ഉൾക്കൊള്ളുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ പ്രധാന അപകടസാധ്യതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതീക്ഷയായി വാക്സിനേഷൻ ഡ്രൈവ്

“പ്രാദേശിക നിയന്ത്രണ നടപടികൾ വളർച്ചയെ വലിച്ചിഴക്കും,” നിർമ്മൽ ബാംഗ് ഇക്വിറ്റീസ് പ്രൈവറ്റ് ലിമിറ്റിലെ അനലിസ്റ്റ് തെരേസ ജോൺ ബ്ലൂംബെർ​ഗിനോട് വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് -19 കേസുകളിൽ 80 ശതമാനവും വരുന്ന 10 ഇന്ത്യൻ സംസ്ഥാനങ്ങൾ ദേശീയ ഉൽപാദനത്തിന്റെ 65% സംഭാവന ചെയ്യുന്നവയാണ്. 

ധനകാര്യ, ധനനയ നിർമാതാക്കളിൽ നിന്നുള്ള തുടർച്ചയായ പിന്തുണയും, രാജ്യത്തിന്റെ മൊത്തം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിവരുന്ന വാക്സിനേഷൻ ഡ്രൈവ് സമ്പദ്‍വ്യവസ്ഥയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. “കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന വേഗത ഉയർന്നതാണെങ്കിലും, ഈ തരംഗം താരതമ്യേന ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് വ്യക്തമാക്കി

കഴിഞ്ഞയാഴ്ച തുടർച്ചയായി മൂന്ന് ദിവസമെങ്കിലും ഇന്ത്യയിൽ പ്രതിദിനം 300,000 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് മൊത്തം അണുബാധയെ 16.5 ദശലക്ഷത്തിന് മുകളിലേക്ക് എത്തിക്കുന്നു. കഴിഞ്ഞ വർഷം നീണ്ടുനിന്ന അഭൂതപൂർവമായ മാന്ദ്യത്തിൽ നിന്ന് കരകയറാൻ തുടങ്ങിയ ഒരു സമ്പദ് വ്യവസ്ഥയിലെ ഉപഭോക്തൃ വിശ്വാസത്തെ ഈ കണക്കുകൾ വലിയതോതിൽ ബാധിക്കുന്നു. 

ഓഹരി സൂചികളുടെ മോശം പ്രകടനം

“കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ഭാഗിക ലോക്ക്ഡൗണുകൾ വീണ്ടും അടിച്ചേൽപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ നയിച്ചു, സ്ഥിതി വഷളായാൽ പൂർണ്ണ ലോക്ക്ഡൗണുകൾ ഉണ്ടായേക്കാം,” ഏഷ്യൻ ഇക്വിറ്റീസിലെ സീനിയർ ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ ക്രിസ്റ്റി ഫോംഗ് പറഞ്ഞു. “സമ്പദ് വ്യവസ്ഥയുടെ പുനരാരംഭത്തിലും വീണ്ടെടുക്കൽ സാധ്യതകളിലും ഇത് സ്വാധീനം ചെലുത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് ആശങ്കകളിൽ രാജ്യത്തിന്റെ സ്റ്റോക്ക് സൂചികകൾ ഈ മാസം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്നവയായി മാറാൻ ഇടയാക്കി, രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. രണ്ടാം തരംഗത്തെ നേരിടാൻ സർക്കാർ കൂടുതൽ ചെലവഴിക്കേണ്ടതുണ്ടെങ്കിൽ, പരമാധികാര ബോണ്ടുകളുടെ കൂടുതൽ വിതരണത്തിനുള്ള സാധ്യതയുണ്ട്. 

“ഉയർന്ന വായ്പയെടുക്കൽ പദ്ധതിയും വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് സാഹചര്യവും കണക്കിലെടുക്കുമ്പോൾ, പകർച്ചവ്യാധിയുടെ രണ്ടാം തരംഗവും മറുവശത്ത് പണപ്പെരുപ്പവും കാരണം വളർച്ചാ ആശങ്കകൾ വീണ്ടും ഉയരുന്നു, ആർ ബി ഐയുടെ പ്രശംസനീയമായ ശ്രമങ്ങൾക്കിടയിലും കടപ്പത്ര വരുമാനം മയപ്പെടുത്താൻ പാടുപെടും,” ഐസിഐസിഐ ബാങ്ക് ലിമിറ്റഡിലെ ​ഗ്ലോബൽ മാർക്കറ്റ്, ട്രേഡിം​ഗ്, സെയിൽസ് ആൻഡ് റിസർച്ച് വിഭാ​ഗം മേധാവിയായ ബി പ്രസന്ന പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios