നേരത്തേ ധനമന്ത്രിമാരുടെ കൗണ്‍സില്‍ ധാരണയിലായ നിരക്കുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്നാണ് ഷാ പറയുന്നത്. വ്യവസായ സംഘടനകളുടെ യോഗത്തില്‍ വച്ചാണ് ഈ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. അതേസമയം നികുതി ദാതാക്കളെ ആരു നിയന്ത്രിക്കണം എന്ന വിഷയത്തില്‍ സംസ്ഥാനങ്ങളുടെ വാദം സ്വീകരിക്കാനാവില്ലെന്നും ഷാ സൂചിപ്പിച്ചു. 

ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക ടേണോവര്‍ ഉള്ള എല്ലാവരുടെയും മേല്‍ സംസ്ഥാനങ്ങള്‍ക്കു മാത്രം അധികാരം വേണമെന്നാണു സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. ഒന്നരക്കോടിയില്‍ താഴെയുള്ള ഉത്പന്ന വ്യപാരികളെ സംസ്ഥാനങ്ങള്‍, സേവനദാതാക്കളെ കേന്ദ്രം, ആ തുകയ്ക്കു മുകളില്‍ ഉഭയനിയന്ത്രണം എന്നതാണു കേന്ദ്രനിര്‍ദേശം. ഇക്കാര്യങ്ങളെല്ലാം അടുത്ത ജിഎസ്ടി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നാണ് വിവരം.