Asianet News MalayalamAsianet News Malayalam

രം​ഗണ്ണന്റെ 'കരിങ്കാളി', ട്രെന്റിനൊപ്പം 'സാന്ത്വനം' ദേവൂട്ടി, ക്യൂട്ട് ആണല്ലോയെന്ന് ആരാധകർ

ലൊക്കേഷനിൽ നിന്നുള്ള മകളുടെ വീഡിയോ പങ്കുവെക്കുകയാണ് സജിത ബേട്ടി.

santhwanam serial baby actress isa fathima  aavesham reels
Author
First Published Apr 25, 2024, 8:34 PM IST

കൈക്കുഞ്ഞായിരുന്നപ്പോൾ വന്ന ചില വാർത്തകളിൽ അമ്മയുടെ കയ്യിലിരുന്ന, ക്യാമറ എന്തെന്ന് പോലും മനസിലാകാത്ത കുഞ്ഞായിരുന്നു സാന്ത്വനത്തിൽ വന്ന് ദേവൂട്ടിയായി എല്ലാവരെയും ഞെട്ടിച്ച ഇസമോൾ. അമ്മയുടെ പാത പിന്തുടർന്ന് അഭിനയ ലോകത്തെത്തിയ മകളെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സീരിയലിന്റെ സംവിധായകൻ ആദിത്യന്റെ അകാലമരണത്തെ തുടർന്ന് സാന്ത്വനത്തിൽ പുത്തൻ മാറ്റങ്ങൾ വന്നപ്പോഴാണ് ദേവൂട്ടി വളർന്നു സ്കൂൾ കുട്ടിയായി മാറിയത്. സിനിമയിലും സീരിയലിലും ബാലതാരമായി വന്ന് നായികയും വില്ലത്തിയുമായി മാറിയ സജിത ബേട്ടിയുടെ മകളാണ് ഇസ. ഇപ്പോൾ ചന്ദ്രകാന്തം സീരിയലിലാണ് കുട്ടി ഇസ അഭിനയിക്കുന്നത്. 

ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള മകളുടെ വീഡിയോ പങ്കുവെക്കുകയാണ് സജിത ബേട്ടി. 'കളിങ്കാളിയല്ലേ'യെന്ന പാട്ടിനൊപ്പം സ്നേഹവതിയായ കാളിയായും രുദ്രകോപിയായ കാളിയായും മാറുകയാണ് ഇസമോൾ. ഒരു സ്ക്രീനിന് മറവിൽ നിന്ന് സന്തോഷവും കോപവും കൃത്യമായി കാണിക്കുകയാണ് കുഞ്ഞ്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ് വീഡിയോ ഇപ്പോൾ. സാന്ത്വനം ആരാധകർക്ക് മറക്കാനാവാത്ത ദേവൂട്ടിയുടെ വീഡിയോ എല്ലാവരും ഏറ്റടുത്ത് കഴിഞ്ഞു. 

കുടുംബിനിയായി ജീവിച്ച സജിതാ ബേട്ടി തീർത്തും അപ്രതീക്ഷിതമായാണ് 'ഉപ്പും മുളകി'ലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. തെങ്കാശിപ്പട്ടണം സിനിമയിൽ സംയുക്ത വർമയുടെ കൂട്ടുകാരികളായ കുട്ടികളുടെ കൂടെ സജിതാ ബേട്ടിയെയും കാണാം. പിന്നീട് ഒരു സീരിയലിൽ തനി വില്ലത്തിയായി തിളങ്ങി നിന്ന ശേഷമായിരുന്നു വിവാഹം. മിസ്റ്റർ മരുമകൻ എന്ന സിനിമയിലെ സജിതയുടെ വേഷം ശ്രദ്ധിക്കപ്പെട്ട ഒന്നുരണ്ടു കഥാപാത്രങ്ങളിൽ ഒന്നാണ്. ദിലീപ് ചിത്രങ്ങളിൽ സജിതാ ബേട്ടിയുടെ സാന്നിധ്യം കൂടുതലായിരുന്നു.

ഹൈദരാബാദിലെ ഉറുദു ഭാഷ സംസാരിക്കുന്ന, കേരളത്തിലേക്ക് ചേക്കേറിയ കുടുംബത്തിലെ അംഗമാണ് സജിതാ ബേട്ടി. മിസ്റ്റർ ആൻഡ് മിസിസ് എന്ന സിനിമയിലൂടെയാണ് ബാലതാരമായി സജിത സിനിമയിലെത്തുന്നത്. അതിനു ശേഷം ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലും അഭിനയിച്ചു.

'ഓരോരോ സമയദോഷങ്ങൾ', ഫേസ്ബുക്ക് പേജ് ഹാക്ക് ആയതായി സൂരജ് സൺ

Latest Videos
Follow Us:
Download App:
  • android
  • ios