2018 ൽ 24 കമ്പനികൾ 30,959 കോടി രൂപ ഐപിഒകളിലൂടെ സമാഹരിച്ചിരുന്നു. 

മുംബൈ: നിക്ഷേപകരിൽ നിന്നുള്ള ഉയർന്ന പണലഭ്യതയെ തു‌ടർന്ന് ഈ വർഷം ഇതുവരെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ (ഐപിഒ) 25,000 കോടി രൂപയാണ് ഓഹരി വിപണിയിൽ നിന്ന് കമ്പനികൾ സമാഹരിച്ചത്. 2021 ലും ഐപിഒ വിപണി ഇതേപോലെ ശക്തമായി തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെ‌ടുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഐപിഒ വിപണിയെ കൂടുതൽ സജീവമാക്കിക്കൊണ്ട്, ഫാർമ, ടെലികമ്മ്യൂണിക്കേഷൻ, ഐടി, ധനകാര്യ സേവനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ അവലോകന കാലയളവിൽ ഐപിഒ നടത്തി. സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ലഭ്യമായ ഡാറ്റയുടെ വിശകലനമനുസരിച്ച്, 2020 ൽ ഇതുവരെ 12 പ്രാരംഭ പബ്ലിക് ഓഫറുകളിലായി (ഐപിഒകൾ) 25,000 കോടി രൂപ സമാഹരിച്ചു, ഇത് 2019 ലെ 16 പ്രാരംഭ ഓഹരി വിൽപ്പനകളിലൂടെ നേടിയ 12,362 കോടി രൂപയേക്കാൾ വളരെ ഉയർന്ന നിലയാണ്.

2018 ൽ 24 കമ്പനികൾ 30,959 കോടി രൂപ ഐപിഒകളിലൂടെ സമാഹരിച്ചിരുന്നു.

2020 ൽ ഇതുവരെ 25,000 കോടി രൂപ ഐപിഒകളിലൂടെ സമാഹരിച്ചിട്ടുണ്ട്. ബർഗർ കിംഗിന്റെ 810 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പന ഡിസംബർ രണ്ടിന് ഷെഡ്യൂൾ ചെയ്യുന്നതിരിക്കുന്നതിനാൽ ഈ കണക്ക് ഇനിയും ഉയരും. 

"2019 നെ അപേക്ഷിച്ച് ഈ വർഷം ഉയർന്ന ഫണ്ട് സമാഹരണം ഉണ്ടായി. സമ്പദ് വ്യവസ്ഥയിൽ വലിയ സങ്കോചമുണ്ടായിട്ടും പ്രാഥമിക വിപണിയിലെ കോർപ്പറേറ്റുകളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും ഉയർന്ന നിക്ഷേപ താൽപ്പര്യമാണ് ഈ നേട്ടത്തിന് കാരണം," ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ മേധാവി വിനോദ് നായർ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.