Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ഓഹരികളോട് 'ഇഷ്ടം കൂടി' വിദേശ നിക്ഷേപകര്‍: ജൂലൈയിലും നിക്ഷേപം വര്‍ധിക്കുന്നു

കഴിഞ്ഞ അഞ്ച് മാസങ്ങളായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ സജീവമാണ്. ജൂണില്‍ 10,384.54 കോടി രൂപയായിരുന്നു ഇവരുടെ അറ്റനിക്ഷേപം. 

fpi investment in July
Author
Thiruvananthapuram, First Published Jul 15, 2019, 10:44 AM IST

മുംബൈ: ജൂലൈ മാസത്തിന്‍റെ ആദ്യ പകുതിയിലും ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകരുടെ താല്‍പര്യത്തിന് കുറവില്ല. ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ 3,551.01 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടത്തിയത്. കേന്ദ്ര ബജറ്റിന് ശേഷം വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപം പിന്‍വലിക്കുന്ന പ്രവണത ദൃശ്യമായിരുന്നു. 

എന്നാല്‍, ഇന്ത്യന്‍ മൂലധന വിപണിയിലെ പ്രധാന ഉപഭോക്താക്കളായി വിദേശ നിക്ഷേപകര്‍ തുടരുന്നവെന്നതിന്‍റെ സൂചനകളാണ് നിക്ഷേപ വര്‍ധന നല്‍കുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ സജീവമാണ്. ജൂണില്‍ 10,384.54 കോടി രൂപയായിരുന്നു ഇവരുടെ അറ്റനിക്ഷേപം. 

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഡെറ്റ് വിപണിയില്‍ 8,504.78 കോടി രൂപയുടെ നിക്ഷേപവും നടത്തി. 

Follow Us:
Download App:
  • android
  • ios